ഓസ്ട്രേലിയയിൽ വാഹനാപകടം; മലയാളി സഹോദരിമാർ മരിച്ചു
ഓസ്ട്രേലിയയിൽ വാഹനാപകടം; മലയാളി സഹോദരിമാർ മരിച്ചു
Monday, May 23, 2016 1:12 PM IST
ഏറ്റുമാനൂർ: കാണക്കാരി സ്വദേശിക ളായ സഹോദരിമാർ ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ചു. കാണക്കാരി കെഎസ്ഇബി സബ് സ്റ്റേഷനു സമീപം പ്ലാപ്പള്ളിൽ പി.എം. മാത്യു (ബേബി)വിന്റെ മക്കളായ അഞ്ജു (24), ആശ (18) എന്നിവരാണ് മരിച്ചത്.

ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ബ്രിസ്ബേനിനു സമീപമായിരുന്നു അപകടം. അഞ് ജു ഓടിച്ചിരുന്ന കാർ എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായി രുന്നു. അഞ്ജുവിന്റെയും ആശയുടേയും മാതൃസഹോദരൻ ഫാ. ജോ ർജ് കൊണ്ടൂക്കാലയാണ് അപകട വിവരം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നി ന് നാട്ടിൽ അറിയിച്ചത്. അദ്ദേഹം ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നു.

ഓസ്ട്രേലിയയിൽ നഴ്സിംഗ് പഠനം നടത്തിയ അഞ്ജു കഴിഞ്ഞ അഞ്ചുവർഷമായി അവിടെയാണ്. ആശ പ്ലസ്ടു പഠനത്തിനുശേഷം നഴ്സിംഗ് പഠനത്തിനായി രണ്ടുമാസം മുമ്പാണ് ഓസ്ട്രേലിയയിൽ അഞ്ജുവിനൊപ്പം എത്തിയത്. ഇവരുടെ സഹോദരങ്ങളായ അനുവും എബിയും ബ്രിസ്ബേനിൽ നഴ്സുമാരായി ജോലി ചെയ്യുകയാണ്. അഞ്ജുവിനും ആശയ്ക്കുമൊപ്പം വീട്ടിൽ ഉണ്ടായിരുന്ന അനുവിനെ താമസസ്‌ഥലത്താക്കിയശേഷം മടങ്ങുമ്പോഴാണ് അപകടം.


കാറിൽ അഞ്ജുവും ആശയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നര വർഷം മുമ്പാണ് അഞ്ജു നാട്ടിൽ എത്തി മടങ്ങിയത്. മൂത്ത സഹോദരി എബിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായിരുന്നു അന്ന് നാട്ടിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.