പ്രകൃതി സംരക്ഷണ അവബോധമുണ്ടാക്കാൻ ഹരിത ട്രൈബ്യൂണലിനു സാധിക്കും
പ്രകൃതി സംരക്ഷണ അവബോധമുണ്ടാക്കാൻ ഹരിത ട്രൈബ്യൂണലിനു സാധിക്കും
Monday, May 23, 2016 1:12 PM IST
കൊച്ചി: പ്രകൃതിസംരക്ഷണത്തെക്കുറിച്ചു ജനങ്ങൾക്ക് അവബോധമുണ്ടാക്കാൻ ഹരിത ട്രൈബ്യൂണലിനു സാധിക്കുമെന്ന് ട്രൈബ്യൂണൽ സ്പെഷൽ സർക്യൂട്ട് ബെഞ്ച് അധ്യക്ഷൻ ജസ്റ്റീസ് സ്വതന്തർ കുമാർ. കൊച്ചിയിലെ ഹരിത ട്രൈബ്യൂണലിന്റെ സ്പെഷൽ സർക്യൂട്ട് ബെഞ്ച് ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

2014ൽ ആറുമാസം കൊണ്ട് ബെഞ്ച് 82 കേസുകൾക്ക് തീർപ്പ് കൽപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിത ട്രൈബ്യൂണലിന്റെ കൊച്ചിയിലെ സ്പെഷ്യൽ സർക്കൂട്ട് ബെഞ്ചിന്റെ ഉദ്ഘാടനം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ നിർവഹിച്ചു.


നിലവിലെ സാഹചര്യങ്ങളെക്കാളേറെ വരാനിരിക്കുന്ന തലമുറയ്ക്ക് നല്ലൊരു പ്രകൃതിയെ സമ്മാനിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എസ്.യു നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗൻ ഏബ്രഹാം എം.ജോർജ്, അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണി, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എൻ. നാഗരേഷ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് കൃഷ്ണദാസ് പി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.