വാനമ്പാടി അവാർഡ് സിസ്റ്റർ മേരി ജെയിന് സമ്മാനിച്ചു
വാനമ്പാടി അവാർഡ് സിസ്റ്റർ മേരി ജെയിന് സമ്മാനിച്ചു
Monday, May 23, 2016 1:12 PM IST
പാലാ: സിസ്റ്റർ മേരി ബനീഞ്ഞ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വാനമ്പാടി അവാർഡ് സിസ്റ്റർ മേരി ജയിൻ എസ്ഡിക്ക് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സമ്മാനിച്ചു. സിസ്റ്റർ മേരി ബനീഞ്ഞയുടെ 31 ാം ചരമവാർഷികത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിലാണ് അവാർഡ് സമ്മാനിച്ചത്. കെ.എം. മാണി എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ മിസ്റ്റിക് കവി മേരി ബനീഞ്ഞായുടെ സംഭാവനകൾ കേരളത്തിന്റെ സാംസ്കാരിക വികാസത്തിന് ഊർജം പകർന്നുവെന്ന് ബനീഞ്ഞാ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു.


അനുസ്മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൺ മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ജയ്സ് സിഎംസി അധ്യക്ഷത വഹിച്ചു. സിസ്റ്റർ റെജീന മേരി ബനീഞ്ഞാ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, മുന്നോക്ക സമുദായ കമ്മീഷൻ മെംബർ ഡോ. കുര്യാസ് കുമ്പളക്കുഴി, പാലാ നഗരസഭാ ചെയർപേഴ്സൺ ലീനാ സണ്ണി, സിസ്റ്റർ നാൻസി, സെക്രട്ടറി ജോൺ കച്ചിറമറ്റം, സിസ്റ്റർ മേരി ജയിൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.