ശുചിത്വ കേരളം ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
ശുചിത്വ കേരളം ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
Monday, May 23, 2016 1:12 PM IST
തിരുവനന്തപുരം: ശുചിത്വ മിഷനും ക്വിസ് കേരളയും സംയുക്‌തമായി സംസ്‌ഥാന വ്യാപകമായി നടത്തിയ ശുചിത്വ കേരളം ക്വിസ് 1.0 ഗ്രാൻഡ് ഫിനാലെ വിജയികളെ പ്രഖ്യാപിച്ചു.

ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വാസുകിയാണ് വിജയികളെ പ്രഖ്യാപിച്ചത്. പി.എ. അബ്ദുൽ വാഹിദ് (ബിഎ ഇക്കണോമിക്സ്, രണ്ടാം വർഷ വിദ്യാർഥി, ഗവ. വിക്ടോറിയ കോളജ് പാലക്കാട്), ഇ. സുജിത്ത് (റവന്യൂ വകുപ്പ്, പാലക്കാട്) എന്നിവർ അടങ്ങുന്ന ടീം ഒന്നാം സ്‌ഥാനം നേടി. 50,000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം.


രണ്ടാം സ്‌ഥാനക്കാർക്കുള്ള 30,000 രൂപയും സർട്ടിഫിക്കറ്റിനും ഷിബിൻ ആസാദ് (ഡിഫൻസ് അക്കൗണ്ട് ഡിപ്പാർട്ട്– മെന്റ്, തൃശൂർ), എം.പി. അമിത്ത് (സിവിൽ സർവീസ് കോച്ചിംഗ്, തൃശൂർ) എന്നിവർ അർഹരായി.

മൂന്നാം സ്‌ഥാനം എസ്. അശ്വിൻ (പ്ലസ് ടു വിദ്യാർഥി, കെഇ മാന്നാനം), എസ്. ബിജു (ബിഎസ്എൻഎൽ കോഴിക്കോട്) എന്നിവർ കരസ്‌ഥമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.