ലോകറിക്കാർഡ് ലക്ഷ്യമിട്ട് മാരത്തൺ ലക്ചറിംഗ്
Monday, May 23, 2016 1:12 PM IST
കൊച്ചി: ലോകറിക്കാർഡ് ലക്ഷ്യമിട്ട് മാള ഹോളിഗ്രേസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ മാരത്തൺ ലക്ചറിംഗ് സംഘടിപ്പിക്കുമെന്ന് അക്കാഡമി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.

അധ്യാപകനും കെമിക്കൽ എൻജിനീയറും ഹോളിഗ്രേസ് അക്കാഡമി എൻജിനിയറിംഗ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം മേധാവിയുമായ ഫ്രാൻസിസ് ജോർജാണ് ഈ മാസം 26ന് മാരത്തോൺ ലക്ചറിംഗ് നടത്തുന്നത്. തുടർച്ചയായി 144 മണിക്കൂർ ലക്ചറിംഗിനാണ് ഫ്രാൻസിസ് ജോർജ് ശ്രമിക്കുന്നത്.

രാവിലെ പത്തിന് ഹോളിഗ്രേസ് അക്കാഡമിയിൽ ആരംഭിക്കുന്ന ലക്ചറിംഗ് ജൂൺ ഒന്നിന് ഉച്ചയ്ക്ക് അവസാനിക്കും. സ്പൈസസ്, ഹെർബ്സ്, ടെക്നോളജി ആൻഡ് എത്തിക്സ് എന്നീ വിഷയങ്ങളിലാണ് ലെക്ചറിംഗ്.


നിലവിലുള്ള റിക്കാർഡ് ഗുർഗാവോൺ ഗ്രാഫിക് ഇറാ യൂണിവേഴ്സിറ്റിയിലെ അരവിന്ദ് മിശ്രയുടെ പേരിലാണ്. 139 മണിക്കൂർ, 42 മിനിറ്റ്, 56 സെക്കൻഡാണ് അരവിന്ദ് മിശ്രയുടെ റിക്കാർഡ്.

ഭാരത സംസ്കാരത്തിന്റെ പൈതൃക സമ്പത്തായ ആയുർവേദത്തെ പാശ്ചാത്യ അലോപ്പതി വൈദ്യ ശാസ്ത്ര ശാഖയ്ക്ക് മുകളിൽ പ്രതിഷ്ഠിക്കുകയെന്നതാണ് ഈ ഉദ്യമത്തിലൂടെ ഫ്രാൻസീസ് ജോസഫ് ലക്ഷ്യം വയ്ക്കുന്നത്. ഫ്രാൻസിസ് ജോർജ്, പ്രഫ. ഡോൺ പോൾ, ക്രിസ്റ്റഫർ അഗസ്റ്റിൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.