യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ ഇന്ന്
Monday, May 23, 2016 1:07 PM IST
കോട്ടയം: പിഎസ്സി നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ ഇന്നു നടക്കും. 5.81 ലക്ഷം ഉദ്യോഗാർഥികളാണു പരീക്ഷയെഴുതുന്നത്. കേരളത്തിൽ ആകെ 2200 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഉച്ചകഴിഞ്ഞു 1.30 മുതൽ 3.15വരെയാണു പരീക്ഷാ സമയം. ഒഎംആർ മാതൃകയിലാണു പരീക്ഷ. ആറ് മാസത്തിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണു പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനം.

സംസ്‌ഥാനത്തെ യൂണിവേഴ്സിറ്റികളുടെ അനധ്യാപകനിയമനം പിഎസ്സിക്കു വിട്ടശേഷം നടത്തുന്ന ആദ്യപരീക്ഷയാണിത്. ഉദ്യോഗാർഥികൾ കൂടുതലുള്ള പരീക്ഷകൾ ശനിയാഴ്ചകളിലാണ് പിഎസ്സി നടത്താറുള്ളത്. എന്നാൽ ഈ പരീക്ഷ ചൊവ്വാഴ്ച നടത്താനാണ് നേരത്തെ തീരുമാനിച്ചത്. പിഎസ്സിയിലെ ഭൂരിഭാഗം ജീവനക്കാരെ പരീക്ഷ നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്.


സംസ്‌ഥാനത്തെ 14 യൂണിവേഴ്സിറ്റികളിലേക്കുള്ള പരീക്ഷയാണ് ഇന്നു നടക്കുന്നത്. കെഎസ്ആർടിസിയോടും പോലീസിനോടും ഉദ്യോഗാർഥികൾക്കായുള്ള സൗകര്യങ്ങളൊരുക്കാൻ പിഎസ്സി നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.