പന്തളം മുനിസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പ് ജൂൺ 14ന്
Monday, May 23, 2016 1:07 PM IST
തിരുവനന്തപുരം: പന്തളം മുനിസിപ്പാലിറ്റിയിലെ കുരമ്പാല ടൗൺ വാർഡിലെ ഉപതെരഞ്ഞെടുപ്പ് ജൂൺ 14ന് നടത്തും. ഇതു സം ബന്ധിച്ച് സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്‌ഞാപനം പുറപ്പെടുവിച്ചു. 27വരെ നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്.

28 ന് പത്രികകളുടെ സൂക്ഷമ പരിശോധന നടത്തും. സ്‌ഥാനാർഥിത്വം 30 വരെ പിൻവലിക്കാം. രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പോളിംഗ് സമയം. പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസർ തെരഞ്ഞെടുപ്പിന്റെ വരണാധികാരിയും പന്തളം നഗരസഭാ സെക്രട്ടറി അസിസ്റ്റന്റ് വരണാധികാരിയും ആയിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.