പിജിഡിഎം വിദ്യാർഥികളുടെ ബിരുദദാനം നടത്തി
പിജിഡിഎം വിദ്യാർഥികളുടെ ബിരുദദാനം നടത്തി
Monday, May 23, 2016 1:07 PM IST
കൊച്ചി: രാജഗിരി ബിസിനസ് സ്കൂളിലെ(ആർബിഎസ്) 2014–2016 ബാച്ച് പിജിഡിഎം വിദ്യാർഥികളു ടെ ബിരുദദാനം കാക്കനാട് രാജഗിരി കോളജ് കാമ്പസിൽ നടന്നു. ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ചടങ്ങിൽ മുഖ്യാതിഥിയായി. രാജഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോസ് അ ലക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ് റി പ്പോർട്ട് അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം ആർബിഎസ് ഡയറക്ടർ ഡോ. കെ.ജി ജോസ് പ്ര തിജ്‌ഞ ചൊല്ലിക്കൊടുത്തു.


വിദ്യാർഥികൾക്കുള്ള സർട്ടിഫി ക്കറ്റുകൾ ശ്യാം ശ്രീനിവാസൻ വിത രണം ചെയ്തു. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റെ എ ക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോ സഫ് ഐ. ഇഞ്ചോടി സ്വാഗത വും എപിജിപി ചെയർപേഴ്സൺ ഡോ. റോസ്മേരി വർഗീസ് നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.