വേണു മാരാർക്കും അജിതൻ മാരാർക്കും സുവർണമുദ്ര പുരസ്കാരം
Monday, May 23, 2016 1:07 PM IST
കൊച്ചി: വാദ്യകലാ വിദഗ്ധന്മാരായ ഊരമന വേണു മാരാർ, ഊരമന അജിതൻ മാരാർ എന്നിവർക്ക് സമാദരണ സമിതിയുടെ നേതൃത്വത്തിൽ സുവർണമുദ്ര പുരസ്കാരം നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു. ഊരമന പെരുംതൃക്കോവിൽ ക്ഷേത്രാങ്കണത്തിൽ 29ന് രാവിലെ ഒമ്പതിനാണു ചടങ്ങ്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്ന് സുവർണമുദ്ര പുരസ്കാരം വിതരണം ചെയ്യും.

കഥകളി ആചാര്യൻ പദ്മഭൂഷൺ മടവൂർ വാസുദേവൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു അധ്യക്ഷത വഹിക്കും. തപ സ്യ സംസ്‌ഥാന അധ്യക്ഷൻ എസ്. രമേശൻ നായർ മുഖ്യപ്രഭാഷണം നടത്തും. നിയുക്‌ത എംഎൽഎ അനൂപ് ജേക്കബ്, എം. ജെ. ജേക്കബ്, ഡി. കൃഷ്ണയ്യർ കാലടി, പാലേലി മോഹനൻ, അന്നമനട പരമേശ്വര മാരാർ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. എം. മാധവൻകുട്ടി, പ്രഫ. ജോർജ് എസ്. പോൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, എ.എൻ. സദാശിവൻ, ജയൻ തൃക്കാമ്പുറം, മണി പി. കൃഷ്ണൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.