പുതിയ മന്ത്രിമാരായി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് നിർദേശിച്ചവർ
പുതിയ മന്ത്രിമാരായി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് നിർദേശിച്ചവർ
Sunday, May 22, 2016 4:35 PM IST
<ആ>തോമസ് ഐസക്: പുത്തൻ ആശയങ്ങളുടെ അമരക്കാരൻ

രാഷ്ട്രീയപ്രവർത്തകനും സാമ്പത്തിക ശാസ്ത്രജ്‌ഞനുമായ ഡോ.ടി.എം. തോമസ് ഐസക് ഇതു രണ്ടാംതവണയാണു മന്ത്രി പദവിയിലെത്തുന്നത്. 2006ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിയസഭയിൽ ധനകാര്യം കൈകാര്യം ചെയ്തിരുന്ന ഐസക്കിനു പിണറായി മന്ത്രിസഭയിലും ധനകാര്യവകുപ്പ് തന്നെയാണു ലഭിച്ചിരിക്കുന്നത്. നിയമസഭയിലേക്ക് ആലപ്പുഴയിൽനിന്നു തുടർച്ചയായ നാലാംതവണയാണ് ഐസക്ക് വിജയിച്ചുവന്നത്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23വേീാമബെശമൈര.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ജനകീയാസൂത്രണ പ്രസ്‌ഥാനത്തിന്റെ അമരക്കാരിൽ ഒരാളായ ഐസക് സംസ്‌ഥാന ആസൂത്രണബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1970കളുടെ മധ്യത്തിൽ എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനം തുടങ്ങി. 1973–1974 കാലഘട്ടത്തിൽ എറണാകുളം മഹാരാജാസ് കോളജിലെ യൂണിയൻ ഭാരവാഹിയായിരുന്നു. 1974 മുതൽ 80വരെ എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. 1979ൽ എസ്എസ്ഐ സംസ്‌ഥാന പ്രസിഡന്റായി. 1977 മുതൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനാണ്.

കയർ തൊഴിൽ മേഖലയിലെ വർഗസമരവും വ്യവസായ ബന്ധവും” എന്ന വിഷയത്തിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 1980 മുതൽ 2001 വരെ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് എന്ന സ്‌ഥാപനത്തിലെ ഹോണററി ഫെലോ എന്ന നിലയിൽ സാമ്പത്തികശാസ്ത്ര ഗവേഷകനായി പ്രവർത്തിച്ചു.

കേരളത്തിന്റെ സമ്പദ്ഘടന, കേരളത്തിലെ തൊഴിലാളി ചരിത്രം, കാർഷിക വ്യവസായിക ബന്ധ രൂപീകരണത്തിലെ പ്രശ്നങ്ങളും സാമൂഹ്യപ്രസ്‌ഥാനങ്ങളും, വികേന്ദ്രീകൃത ആസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ പഠനങ്ങൾ നടത്തി. ധനതത്വശാസ്ത്രം, ആസൂത്രണം, രാഷ്ര്‌ടീയം, എന്നീ മേഖലകളിൽ അദ്ദേഹം പ്രാദേശിക, ദേശീയ, അന്തർദേശീയ മാസികകളിൽ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കോൺഫറൻസുകളിൽ പല പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

മലയാളത്തിലും ഇംഗ്ലീഷിലുമായി സാമ്പത്തിക വ്യവസ്‌ഥ, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന തോമസ് ഐസക് തെരഞ്ഞെടുപ്പുകാലയളവിൽ സോഷ്യൽമീഡിയയിലെ അനുഭവങ്ങൾ ചേർത്തു ഫേസ്ബുക്ക് ഡയറി എന്ന പുസ്തകവും പുറത്തിറക്കി.

<ആ>പോരാട്ട വീര്യവുമായി ഇ.പി

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാൽ കണ്ണൂർ സിപിഎമ്മിലെ കരുത്തനാണ് ഇ.പി.ജയരാജൻ. കണ്ണൂർ സിപിഎമ്മിലെ ജയരാജൻ ത്രയങ്ങളിലെ നായകനും. പാർട്ടിക്കുവേണ്ടി ഒരുപാട് ത്യാഗോജ്‌ജ്വല പോരാട്ടങ്ങൾ നടത്തിയ ജയരാജനു മന്ത്രിസ്‌ഥാനം ലഭിക്കുമ്പോൾ അത് അർഹതയ്ക്കുള്ള അംഗീകാരം കൂടിയാണ്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23ലുബഷമ്യമൃമഷമി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
നിരവധി തവണ മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്കു തിരിച്ചെത്തിയ പോരാളിയാണ് ഇ.പി.ജയരാജൻ. വാടകക്കൊലയാളികളും പോലീസും വേട്ടയാടിയ ഇ.പിയുടെ ശരീരത്തിൽ ഇതിന്റെ അടയാളങ്ങളുണ്ട്. കഴുത്തിനു തറച്ച വെടിയുണ്ടയും മർദനത്തിന്റെ പാടുകൾ വരെ ഈ ശരീരത്തിൽ ഇപ്പോഴുണ്ട്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ 1995 ഏപ്രിൽ 12ന് ചണ്ഡീഗഡിൽ നടന്ന 15–ാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു മടങ്ങുമ്പോൾ ട്രെയിനിൽ വച്ച് ഇ.പി.ജയരാജനു വെടിയേൽക്കുകയുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടെ നാലു തവണ ഇ.പി.അടക്കമുളള നേതാക്കളെ ലക്ഷ്യമാക്കി ബോംബാക്രമണമുണ്ടായി. സംഘടനാ പ്രവർത്തനത്തിനിടെ ക്രൂരമായ പോലീസ് മർദനത്തിരയായി. പലവട്ടം ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി.ജയരാജൻ ഉജ്വല സംഘാടകനും പോരാളിയുമാണ്. 1991ലാണ് അഴീക്കോട് മണ്ഡലത്തിൽ മൽസരിച്ച് ആദ്യമായി നിയമസഭയിലെത്തി. 20 വർഷത്തിനു ശേഷം 2011ലാണ് വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2011ൽ 30,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണു മട്ടന്നൂരിൽനിന്നു വിജയിച്ചത്. ഇക്കുറി മട്ടന്നൂരിൽനിന്നു വീണ്ടും ജനവിധി തേടിയ ഇ.പി. ജയരാജന്റെ ഭൂരിപക്ഷം വർധിച്ച് 43000ത്തിലെത്തി.

മട്ടന്നൂർ വളരുന്നതിനൊപ്പം കണ്ണൂരും വളരും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും വ്യവസായ പാർക്കും മട്ടന്നൂർ മണ്ഡലത്തിലായതിനാൽ ഇതിന്റെ ചുമതല ഇ.പിക്കു നൽകുമെന്നാണു സൂചന. ഇതോടെ വിമാനത്താവളത്തിന്റെയും വ്യവസായ പാർക്കിന്റെയും പ്രവർത്തനം വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയും.

കർഷകസംഘം സംസ്‌ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ, വ്യാപാരി വ്യവസായി സമിതി രക്ഷാധികാരി, പ്രവാസിസംഘം സംസ്‌ഥാന രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇ.പി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായും 2002 മുതൽ 2005 വരെ തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഇരിണാവ് സ്വദേശിയായ ഇദ്ദേഹം കീച്ചേരിയിലാണ് താമസം. പരേതരായ കൃഷ്ണൻ നമ്പ്യാരുടെയും പാർവതിയമ്മയുടെയും മകനാണ്. ഭാര്യ.പി.കെ.ഇന്ദിര (കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് മാനേജർ), മക്കൾ: ജയ്സൺ(ബിസിനസ് കൊച്ചി), ജിതിന്ത് രാജ്(ദുബായ്). മരുമക്കൾ: ജിൽന, സംഗീത.

<ആ>എ.കെ. ബാലന് ഇതു രണ്ടാമൂഴം

നാലാം തവണ തുടർച്ചയായി നിയമസഭയിലേക്കെത്തുന്ന എ.കെ.ബാലൻ ഇതു രണ്ടാം തവണയാണു മന്ത്രിസ്‌ഥാനത്തെത്തുന്നത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ വൈദ്യുതി, പട്ടികജാതി ക്ഷേമവകുപ്പു മന്ത്രിയായിരുന്നു. 1980– 84 കാലയളവിൽ ഒറ്റപ്പാലത്തുനിന്നു ലോകസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23മസബയമഹമി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
1948 ഓഗസ്റ്റ് മൂന്നിന് കോഴിക്കോട് നാദാപുരം ചാലപ്പുറത്തു കേളപ്പന്റെയും കുഞ്ഞിയുടെയും മകനായി ജനനം. വിദ്യാർഥി– യുവജന പ്രസ്‌ഥാനത്തിലൂടെ പൊതുപ്രവർത്തനത്തിൽ രംഗപ്രവേശം. തലശേരി ബ്രണ്ണൻ കോളജിൽ യൂണിയൻ ചെയർമാനായി. 1976– 77ൽ കാലിക്കട്ട് സർവകലാശാലയിലേക്കു എസ്എഫ്ഐ പ്രതിനിധിയായി ജയിച്ചു. കോഴിക്കോട് ലോ കോളജിൽനിന്ന് എൽഎൽബി പാസായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസറായി നിയമനം ലഭിച്ചെങ്കിലും ജോലിക്കു പോകാതെ സംഘടനാരംഗത്തു തുടർന്നു. തൊട്ടിൽപ്പാലം തോട്ടോട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ഒരുമാസം കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നു. എസ്എഫ്ഐ സംസ്‌ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സിഐടിയു സംസ്‌ഥാന വൈസ് പ്രസിഡന്റ്, പട്ടികജാതി ക്ഷേമസമിതി സംസ്‌ഥാന കമ്മിറ്റിയംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നുണ്ട്. പാലക്കാട് നഗരത്തിൽ പറക്കുന്നത്താണിപ്പോൾ താമസം.

സംസ്‌ഥാന ആരോഗ്യവകുപ്പ് ഡയറക്ടറായി വിരമിച്ച ഡോ.ജമീല ബാലനാണ് ഭാര്യ. ഇപ്പോൾ ഒറ്റപ്പാലം വാണിയംകുളം പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സൂപ്രണ്ടാണ്. രണ്ട് ആൺമക്കൾ. മാസ്റ്റർ ഓഫ് ഇന്റർനാഷണൽ ബിരുദധാരിയായ നിവിൻ ബാലൻ പാരീസിലും നിഖിൽ ബാലൻ നെതർലാൻഡിലെ ഏയർ ആൻഡ് സ്പേസിലും ജോലിചെയ്യുന്നു.

<ആ>മനംകവർന്ന കണിശക്കാരന് ഇതു രണ്ടാം ഊഴം

വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ സഹകരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന ജി. സുധാകരൻ വീണ്ടും മന്ത്രിപദവിലേക്ക്. ആലപ്പുഴ ജില്ലയിൽനിന്നു നാലാം തവണയാണ് സുധാകരനും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. 1982ൽ നടന്ന തെരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിൽ കേരള കോൺഗ്രസിന്റെ കെ.സി. ജോസഫിനോടു ആദ്യമത്സരത്തിൽ പരാജയം രുചിച്ച സുധാകരൻ പിന്നീട് 1996ൽ കായംകുളത്തുനിന്ന് 2006, 2011, 2016 വർഷങ്ങളിൽ ഹാട്രിക് വിജയം നേടി. ഇത്തവണ അമ്പലപ്പുഴയിൽനിന്നാണ് വിജയിച്ചത്. സഹകരണ, കയർ മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചു.

ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്തു കരിമുളയ്ക്കൽ വേടരപ്ലാവ് നല്ലവീട്ടിൽ പരേതനായ പി. ഗോപാലക്കുറുപ്പിന്റെയും എൽ. പങ്കജാക്ഷിയുടെയും അഞ്ചുമക്കളിൽ രണ്ടാമനാണ് 67കാരനായ സുധാകരൻ. പന്തളം എൻഎസ്എസ്, കൊല്ലം എസ്എൻ കോളജ്, തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎ ബിരുദവും തുടർന്നു എൽഎൽബിയും നേടി. 1968ൽ സിപിഎം അംഗമായി. അതേവർഷം തന്നെ കേരള വിദ്യാർഥി ഫെഡറേഷൻ സംസ്‌ഥാന ജോയിന്റ് സെക്രട്ടറിയായി. 1970ൽ എസ്എഫ്ഐ രൂപീകരിച്ചപ്പോൾ സ്‌ഥാപകനേതാക്കളിൽ ഒരാളായി കേന്ദ്ര എക്സിക്യൂട്ടീവിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1971ൽ എസ്എഫ്ഐയുടെ ആദ്യ സംസ്‌ഥാന ജനറൽ സെക്രട്ടറിയായി. രണ്ടുതവണ സംസ്‌ഥാന പ്രസിഡന്റായി.

മൂന്നുതവണ എസ്എഫ്ഐ സംസ്‌ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1978വരെ മൂന്നുകൊല്ലം എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരുന്നു. അടിയന്തരാവസ്‌ഥക്കാലത്ത് ഡിഐആർ പ്രകാരം അറസ്റ്റിലായി തിരുവനന്തപുരം സബ്ജയിലിലും പൂജപ്പുര സെൻട്രൽ ജയിലിലും തടവിൽ കഴിഞ്ഞു. 2002ലും 2005ലും സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. കേരള സർവകലാശാല സെനറ്റിൽ 16 വർഷവും സിൻഡിക്കേറ്റിൽ 11 വർഷവും പ്രവർത്തിച്ചു. രണ്ടു കൊല്ലം അഫിലിയേഷൻ കമ്മിറ്റിയുടെയും നാലുവർഷം സ്റ്റാഫ് കമ്മിറ്റിയുടെയും അഞ്ചുവർഷം ഫിനാൻസ് കമ്മിറ്റിയുടെയും ചെയർമാനായി പ്രവർത്തിച്ചു. ആലപ്പുഴ എസ്ഡി കോളജ് കൊമേഴ്സ് വിഭാഗം സീനിയർ ലക്ചറർ ജൂബിലി നവപ്രഭയാണ് ഭാര്യ. മകൻ: നവനീത്.

<ആ>പുതുക്കാട് മണ്ഡലത്തിന്റെ ആദ്യമന്ത്രിയായി രവീന്ദ്രനാഥ്

മണ്ഡലത്തിലെ അനന്യമായ വികസന മാതൃക തീർത്ത പ്രഫ.സി. രവീന്ദ്രനാഥ് എംഎൽഎയ്ക്കു മന്ത്രിസ്‌ഥാനം ലഭിക്കുമ്പോൾ അതു വലിയ മാറ്റങ്ങൾക്കുള്ള ശംഖൊലി കൂടിയാണ്. കൊടകര മണ്ഡലത്തിന്റെ അവസാന എംഎൽഎയും പുതുക്കാട് മണ്ഡലത്തിന്റെ ആദ്യ എംഎൽഎയും പ്രഫ.സി. രവീന്ദ്രനാഥ് തന്നെയായിരുന്നു.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23ഞമ്ലലിറൃമിമവേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
2011ലാണു കൊടകര നിയോജക മണ്ഡലം പുനർനാമകരണം ചെയ്തു പുതുക്കാടാക്കി മാറ്റിയത്. തുടർച്ചയായ മൂന്നു തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിഞ്ഞതും മന്ത്രിസഭാ അംഗത്വത്തിനു പരിഗണന ലഭിക്കാൻ കാരണമായി. ഇതിനുമുമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരുമുണ്ടായിട്ടുണ്ട്. സി. അച്ചുതമേനോനായിരുന്നു ആ മുഖ്യമന്ത്രി. ലോനപ്പൻ നമ്പാടൻ, കെ.പി. വിശ്വനാഥൻ എന്നിവരാണു മണ്ഡലത്തെ പ്രതിനിധീകരിച്ച മുൻ മന്ത്രിമാർ.

ഇത്തവണത്തെ എൽഡിഎഫ് മന്ത്രി സഭയിൽ രവീന്ദ്രനാഥ് മന്ത്രിയാകുമെന്ന സൂചനയുണ്ടായിരുന്നു. മണ്ഡലത്തിലെ ഒരു പതിറ്റാണ്ടു നീണ്ട സുസ്‌ഥിര വികസന പദ്ധതി രാജ്യത്തിനു തന്നെ മാതൃകയായിരുന്നു. തികഞ്ഞ നയതന്ത്രജ്‌ഞതയും ദീർഘവീക്ഷണവുമുള്ള രവീന്ദ്രനാഥ് കാർഷികരംഗത്തും വിദ്യാഭ്യാസരംഗത്തും വൻ വികസന മുന്നേറ്റമാണു കാഴ്ചവച്ചത്.

സ്കൂൾ അധ്യാപകനായ കുന്നത്തേരി തെക്കേമഠത്തിൽ പീതാംബരൻ കർത്തയുടെയും ചേരാനെല്ലൂർ ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയുടെയും മകനാണു സി. രവീന്ദ്രനാഥ്. 1955ൽ ജനിച്ച രവീന്ദ്രനാഥ് പന്തല്ലൂർ ജനത യു.പി. സ്കൂൾ, കൊടകര ജിഎൻബിഎച്ച്എസ്, പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്കൂൾ, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1980 മുതൽ 2006 വരെ സെന്റ് തോമസ് കോളജിൽ രസതന്ത്രം അധ്യാപകനായി ജോലി ചെയ്തു. ജനകീയാസൂത്രണ പ്രസ്‌ഥാനത്തിന്റെയും സാക്ഷരതാ പ്രസ്‌ഥാനത്തിന്റെയും പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കും വഹിച്ചു. നിലവിൽ സിപിഎം കൊടകര ഏരിയ കമ്മിറ്റി അംഗമാണ്. തൃശൂർ കേരളവർമ കോളേജിലെ റിട്ട. അധ്യാപിക എം.കെ. കമലമാണു ഭാര്യ. ഡോ.ലക്ഷ്മിദേവി, ജയകൃഷ്ണൻ എന്നിവരാണു മക്കൾ. ലാളിത്യമാർന്ന ജീവിതശൈലികൊണ്ടു മണ്ഡലത്തിലെ ജനഹൃദയങ്ങളിലെ നിറസാന്നിധ്യമായ രവീന്ദ്രനാഥ് ഇപ്പോൾ തൃശൂർ കാനാട്ടുകരയിലാണു താമസം.

<ആ>അനുഭവ സമ്പത്തുമായി കെ.കെ.ശൈലജ

സിപിഎമ്മിലെ സ്ത്രീശബ്ദങ്ങളിലൊന്നായ ശൈലജ എന്ന ശൈലജടീച്ചർ രാഷ്ട്രീയ പ്രവർത്തന രംഗത്തെ അനുഭവ സമ്പത്തുമായാണു പതിനാലാം നിയമസഭയിൽ മന്ത്രിസ്‌ഥാനം ഏറ്റെടുക്കുന്നത്. രണ്ടു തവണ എംഎൽഎയായി ജനകീയ നേതാവായി പേരെടുത്ത ശൈലജയ്ക്കു മൂന്നാം വിജയത്തിലാണു മന്ത്രിപദവി ലഭിക്കുന്നത്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23വ്യെഹമഷമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ജെഡിയു സ്‌ഥാനാർഥിയും കൃഷിമന്ത്രിയുമായ കെ.പി.മോഹനനെ പരാജയപ്പെടുത്തിയാണ് ശൈലജ കൂത്തുപറമ്പ് മണ്ഡലം സിപിഎമ്മിനുവേണ്ടി തിരിച്ചുപിടിച്ചത്. 12,298 വോട്ടിന്റെ ഭൂരിപക്ഷമാണു ശൈലജ ഇക്കുറി മണ്ഡലത്തിൽ നേടിയത്. കൂത്തുപറമ്പ് എന്നത് കണ്ണൂരിലെ സിപിഎം പ്രവർത്തകരുടെ വികാരമാണ്.

കെ.പി.മോഹനനിലൂടെ കഴിഞ്ഞ പ്രാവശ്യം മണ്ഡലം കൈവിട്ടുപോയപ്പോൾ കണ്ണൂർ സിപിഎമ്മിനത് തീരാനഷ്‌ടമായിരുന്നു. ഇക്കുറി ശൈലജയിലൂടെ മണ്ഡലം തിരിച്ചുപിടിച്ചപ്പോൾ അവർക്കതു മധുരപ്രതികാരംകൂടിയായി. എൽഡിഎഫ് സർക്കാർ വന്നാൽ ശൈലജ മന്ത്രിയാകും എന്ന പ്രചാരണം സിപിഎം പ്രവർത്തകർ വോട്ടർമാരിലെത്തിച്ചതിന്റെ ഫലംകൂടിയാണ് ഈ തെരഞ്ഞെടുപ്പുഫലം.

1995–2001 ലാണ് കെ.കെ. ശൈലജ കൂത്തുപറമ്പിൽനിന്ന് ആദ്യമായി എംഎൽഎയായത്. 2006–2011ൽ പേരാവൂർ മണ്ഡലത്തിൽനിന്നും എംഎൽഎയായിരുന്നപ്പോൾ നിയമസഭയുടെ വനിതാ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷയായി.

പരേതനായ കുണ്ടൻ–ശാന്ത ദമ്പതികളുടെ മകളായി 1956 നവംബർ 20നായിരുന്നു ശൈലജയുടെ ജനനം. മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളജിൽ ബിഎസ്സി ഫിസിക്സ് ബിരുദത്തിനു ശേഷം വിരാജ്പേട്ടയിലെ കോളജിൽനിന്നു ബിഎഡ് പഠനം പൂർത്തിയാക്കി. 1981 മുതൽ 2004 വരെ ശിവപുരം ഹൈസ്കൂൾ അധ്യാപികയായി പ്രവർത്തിച്ചു. 2004 ൽ വോളണ്ടറി റിട്ടയർമെന്റ് വാങ്ങി രാഷ്ര്‌ടീയ പ്രവർത്തനത്തിനിറങ്ങുകയായിരുന്നു. മഹിളാ അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളും സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ശൈലജ സ്ത്രീ ശബ്ദം മാസികയുടെ ചീഫ് എഡിറ്ററുമാണ്.


മട്ടന്നൂർ നഗരസഭാ ചെയർമാൻ കെ.കെ. ഭാസ്കരൻ മാസ്റ്ററുടെ ഭാര്യയാണു കെ.കെ. ശൈലജ. മക്കൾ: ശോഭിത്ത് (എൻജിനിയർ, ദുബായ്), രസിത് (എൻജിനിയർ കിയാൽ), മരുമക്കൾ: സിഞ്ജു, മേഘ.

<ആ>കെ.ടി. ജലീൽ: മികവു തെളിയിച്ച യുവനേതാവ്


വളാഞ്ചേരി കൂരിപ്പറമ്പിൽ തെക്കുമ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെയും പാറയിൽ നഫീസയുടെയും മകനാണ് കെ.ടി. ജലീൽ. 1967 മേയ് 30ന് തിരൂരിലാണ് ജനനം. പൈങ്കണ്ണൂർ ഗവ. എൽപി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസം. വെളിമുക്ക് ഗവ.യു പി സ്കൂളിൽ അപ്പർ പ്രൈമറി വിദ്യാഭ്യാസം. കുറ്റിപ്പുറം ഹയർ സെക്കൻഡറി സ്കൂളിൽ പഠനം. ചേന്നമംഗലൂർ ഇസ്ലാഹിയ കോളജിൽ പ്രൈവറ്റായി പ്രീഡിഗ്രി പൂർത്തിയാക്കി.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23സബേഷമഹലലഹ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ ഡിഗ്രി–പോസ്റ്റ് ഗ്രാജ്വേറ്റ് പൂർത്തിയാക്കി. കാലിക്കട്ട് സർവകലാശാലയിൽനിന്ന് എംഫിൽ, കേരള യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്ഡി എന്നിവ കരസ്‌ഥമാക്കി. രണ്ടു പുസ്തകങ്ങൾ രചിച്ചു. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ 1994ൽ ചരിത്ര അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പ്രഥമ മലപ്പുറം ജില്ലാ പഞ്ചായത്ത് കൗൺസിലംഗം, ജില്ലാ പഞ്ചായത്ത് ആരോഗ്യ– വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം. യൂത്ത്ലീഗിന്റെ സംസ്‌ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മുസ്ലിം ലീഗിന്റെ ചില നിലപാടുകളിൽ പ്രതിഷേധിച്ചു പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ ലീഗിൽനിന്നു പുറത്താക്കപ്പെട്ടു. ലീഗിന്റെ പൊന്നാപുരം കോട്ടയായ കുറ്റിപ്പുറത്ത് 2006ൽ മുസ്ലിംലീഗിന്റെ സംസ്‌ഥാന സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു രാഷ്ട്രീയ അട്ടിമറിക്കു തുടക്കം കുറിച്ചത്. 2011ൽ തവനൂരിന്റെ പ്രഥമ എംഎൽഎയായി. നോർക്ക ഡയറക്ടർ, കാലിക്കട്ട് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം എന്നീ ചുമതലകൾ വഹിച്ചു.

ഇപ്പോൾ മുഖ്യധാര ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്. നാലു സഹോദരിമാരും രണ്ടു സഹോദരന്മാരുമുണ്ട്. ഭാര്യ എം. പി. ഫാത്തിമ്മക്കുട്ടി(വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്). മക്കൾ മൂന്ന്. മൂത്തമകൾ അസ്മാബി(ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംഎസിനു പഠിക്കുന്നു. മരുമകൻ അജീഷ് ഇലിക്കോപ്പിൽ(കാർലിഫോർണിയയിൽ സോഫ്റ്റ് വെയർ എൻജിനിയർ). രണ്ടാമത്തെ മകൻ മുഹമ്മദ് ഫാറൂഖ്(ഡൽഹി യൂണിവേഴ്സിറ്റിയിൽ രണ്ടാംവർഷ ഡിഗ്രിക്കു പഠിക്കുന്നു). മൂന്നാമത്തെ മകൾ സുമയ്യ ബീഗം (പ്ലസ്ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനു കാത്തിരിക്കുന്നു). 2006ൽ കുറ്റിപ്പുറത്തെ അവസാന എൽഎൽഎയും തവനൂരിലെ ആദ്യത്തെ എംഎൽഎയുമെന്ന ഖ്യാതിയും കെ.ടി. ജലീലിനുണ്ട്.

<ആ>എ.സി. മൊയ്തീൻ: കുന്നംകുളത്തിന്റെ മനസറിഞ്ഞ് പുതിയ ചുമതലയിലേക്ക്

കുന്നംകുളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയായ എ.സി. മൊയ്തീൻ വിദ്യാർഥി–യുവജന പ്രസ്‌ഥാനത്തിലൂടെയാണു പൊതുരംഗത്തെത്തിയത്. ജില്ലയിലെ സിപിഎം നേതൃത്വ നിരയിൽ പ്രമുഖനാണ് ഇദ്ദേഹം. 2004 മുതൽ 2011വരെ വടക്കാഞ്ചേരി മണ്ഡലത്തിൽ രണ്ടു ടേം എംഎൽഎ, 2011 മുതൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ ലോകസഭ– നിയമസഭ തെരഞ്ഞെടുപ്പുകളിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും എൽഡിഎഫിനു ജില്ലയിൽ മികച്ച വിജയം നേടാനായത് എ.സി. മൊയ്തീന്റെ സംഘാടക മികവിനു തെളിവാണ്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23ങീശറവലലി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
വടക്കാഞ്ചേരി പനങ്ങാട്ടുകര കല്ലംപാറ ആക്കപ്പറമ്പിൽ പരേതരായ ചിയാമുവിന്റെയും ഫാത്തിമാ ബീവിയുടെയും മകനായ മൊയ്തീൻ എസ്എഫ്ഐയിലൂടെയാണു പൊതുപ്രവർത്തനം ആരംഭിച്ചത്. കെഎസ്വൈഎഫിലൂടെയും പീന്നീട് ഡിവൈഎഫ്ഐയിലൂടെയും യുവജനരംഗത്തു സജീവമായി. 1977–ലാണു പാർട്ടി അംഗമാകുന്നത്. തുടർന്നു കല്ലംപാറ ബ്രാഞ്ച് സെക്രട്ടറിയിൽനിന്നു പടിപടിയായി ഉയർന്നു സിപിഎം ജില്ലാ സെക്രട്ടറി സ്‌ഥാനംവരെയെത്തി.

തെക്കുംകര ലോക്കൽ സെക്രട്ടറി, വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 1988ൽ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായി. 1990ൽ വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായി. 2006ൽ ജില്ല സെക്രട്ടറ്റംഗം. ഗ്രന്ഥശാലാ പ്രവർത്തനങ്ങളിൽ സജീമായിരുന്ന മൊയ്തീൻ പനങ്ങാട്ടുകര ഗ്രാമീണ വായനശാലയുടെ സെക്രട്ടറിയുമായിരുന്നു. കുറച്ചുകാലം ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചു പത്രപ്രവർത്തന രംഗത്തും സാന്നിധ്യമറിയിച്ചു. കേരള കർഷകസംഘത്തിെൻറ സംസ്‌ഥാന വർക്കിംഗ് കമ്മിറ്റിയംഗം കൂടിയാണു മൊയീതീൻ.

2004ലെ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ കെ. മുരളീധരനെ പരാജയപ്പെടുത്തി സംസ്‌ഥാനതലത്തിൽ ശ്രദ്ധേയനായി. സംഘടനാ രംഗത്തെ മികവിൽനിന്നു പാർലമെന്ററി രംഗത്തെത്തിയതോടെ തന്റെ ജനകീയത തെളിയിക്കാനും അദ്ദേഹത്തിനു സാധിച്ചു.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ യുഡിഎഫിനെ പ്രതിനിധീകരിച്ച ടി.വി. ചന്ദ്രമോഹനെ 20,000ൽപരം വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. ഇത്തവണ കുന്നംകുളം മണ്ഡലത്തിൽ സിഎംപിയെ പ്രതിനിധീകരിച്ചു മത്സരിച്ച സി.പി. ജോണിനെ എണ്ണായിരം വോട്ടുകൾക്കു പരാജയപ്പെടുത്തി മൂന്നാം തവണ നിയമസഭയിലെത്തുമ്പോഴാണ് എ.സി. മൊയ്തീനെ തേടി മന്ത്രി സ്‌ഥാനമെത്തുന്നത്. ഭാര്യ: എസ്. ഉസൈബ (എരുമപ്പെട്ടി ഹെൽത്ത് സെന്ററിൽ നേഴ്സ്). മകൾ:ഡോ.ഷീബ. മരുമകൻ റഫീക്ക് വിദേശത്തു ജോലിചെയ്യുന്നു.

<ആ>കടകംപള്ളി ഇനി തലസ്‌ഥാനത്തിന്റെ മന്ത്രി

മൂന്നാം തവണയും തലസ്‌ഥാന ജില്ലയിലെ പാർട്ടിയെ നയിക്കാൻ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലം പിടിച്ചെടുക്കാൻ കടകംപള്ളിയെ പാർട്ടി നിയോഗിച്ചത്. ശക്‌തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് കടകംപള്ളി വിജയിച്ചു. കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎ ആയ എം.എ. വാഹിദ് യുഡിഎഫിനു വേണ്ടിയും ബിജെപി മുൻ സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധൻ എൻഡിഎ സ്‌ഥാനാർഥിയായും മത്സരത്തിനിറങ്ങിയപ്പോൾ മണ്ഡലത്തിൽ അരങ്ങേറിയത് ശക്‌തമായ ത്രികോണ മത്സരമായിരുന്നു.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23സമറമസമാുമഹഹശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
50079 വോട്ടുകൾ നേടിയാണ് ഇവിടെ നിന്നും കടകംപള്ളി വിജയിച്ചു കയറിയത്. കടുത്ത മത്സരം നടന്ന മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി വി. മുരളീധരൻ 42732 വോട്ടുകളുമായി രണ്ടാം സ്‌ഥാനത്തുമെത്തി.

സിറ്റിംഗ് എംഎൽഎ കൂടിയായ കോൺഗ്രസിലെ എം.എ. വാഹിദ് 38602 വോട്ടുകളുമായി മൂന്നാം സ്‌ഥാനത്തേക്കു തള്ളപ്പെട്ടു. 1977 മുതലുള്ള മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ സിപിഎം രണ്ടാം തവണയാണ് ഇവിടെ വിജയിക്കുന്നത്.

1996 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രനിലൂടെ തന്നെയാണ് സിപിഎം ഇവിടെ ചെങ്കൊടി പാറിച്ചത്. അന്നത് കടകംപള്ളിയുടെ കന്നിയങ്കമായിരുന്നു. പിന്നീട് കൈവിട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാനുള്ള നിയോഗവും കടകംപള്ളിയെ പാർട്ടി ഏൽപിക്കുകയായിരുന്നു. തുടർന്ന് ജില്ലാ സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞ കടകംപള്ളി മത്സരത്തിനിറങ്ങുകയായിരുന്നു. പാർട്ടി ഏൽപിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കിയ അറുപത്തിയൊന്നുകാരനായ കടകംപള്ളിയെ തേടി പുതിയ ദൗത്യമെത്തിയിരിക്കുകയാണ്.

കരിക്കകം കടകംപള്ളി വീട്ടിൽ സി.കെ. കൃഷ്ണൻ കുട്ടിയുടെയും ഭഗവതിയുടെയും മകനണ്. കേരള സർവകലാശാലയിൽ നിന്നു മലയാള സാഹിത്യത്തിൽ ബിരുദം കരസ്‌ഥമാക്കിയ കടകംപള്ളി സിപിഎമ്മിന്റെ വിദ്യാർഥി–യുവജന പ്രസ്‌ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കു കടന്നുവന്നത്. ഡിവൈഎഫ്ഐ സംസ്‌ഥാന ട്രഷററും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്നു, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം, സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം തുടങ്ങിയ നിരവധി ഉത്തരവാദിത്തങ്ങൾ. അധ്യാപികയായ സുലേഖയാണു ഭാര്യ. അരുൺ, അനൂപ് എന്നിവരാണു മക്കൾ.

<ആ>ടി.പി. രാമകൃഷ്ണൻ: ബാലസംഘത്തിലൂടെ തുടക്കം

ടി.പി. രാമകൃഷ്ണൻ പേരാമ്പ്ര മണ്ഡലത്തിൽ ജനവിധി തേടിയത് ഇതാദ്യമല്ല. 2001–2006 കാലയളവിൽ പേരാമ്പ്രയിൽനിന്നു നിയമസഭയിലെത്തി. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന ടി.പിയുടെ പൊതുജീവിതം ത്യാഗനിർഭരവും യാതനാഭരിതവുമായിരുന്നു. 1948ൽ പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ നേതാക്കളെ ഒളിവിൽ പാർപ്പിച്ചതിന് അച്ഛൻ ഉണിച്ചിരാംവീട്ടിൽ ശങ്കരനെ പൊലീസ് മർദിച്ചു ജയിലിലടച്ചു. പത്താം വയസിൽ ബാലസംഘം പ്രവർത്തകനായാണു രാമകൃഷ്ണന്റെ സാമൂഹ്യപ്രവർത്തനം തുടങ്ങുന്നത്. മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ വിദ്യാർഥി സംഘടനാരംഗത്തു സജീവമായി. കെഎസ്എഫ് ജില്ലാ കമ്മിറ്റി അംഗവും കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയുമായി. 1968ൽ സിപിഎം അംഗം. 1972ൽ കീഴരിയൂർ മിച്ചഭൂമി സമരകേന്ദ്രം ലീഡറായി നിയോഗിക്കപ്പെട്ടു. കുടികിടപ്പ് വളച്ചുകെട്ടു സമരത്തിൽ പങ്കാളിയായി കേസുകളിൽ പ്രതിയായി.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23ഞമാമസൃശവെിമി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
അടിയന്തരാവസ്‌ഥയിൽ പേരാമ്പ്ര പാർട്ടി ഓഫീസിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടു കക്കയം ക്യാമ്പിൽ മർദനമേറ്റു. 18 ദിവസം പേരാമ്പ്ര ലോക്കപ്പിൽ. മൂന്നു മാസം കോഴിക്കോട് ജില്ലാ ജയിലിൽ. 1977 മുതൽ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം. 2004 മുതൽ 2014 ഡിസംബർ വരെ പാർട്ടി ജില്ലാ സെക്രട്ടറിയായി. വിവിധ വർഗ–ബഹുജന സംഘടനകളുടെ വിവിധ തലങ്ങളിൽ അമരക്കാരനായും പ്രവർത്തിച്ചു.

കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, പ്ലാന്റേഷൻ കോർപറേഷൻ ഡയറക്ടർ, ടെക്സ്ഫെഡ് ചെയർമാൻ തുടങ്ങിയ സ്‌ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഇപ്പോൾ സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്‌ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ പ്രവർത്തക സമിതി അംഗവുമാണ്. ജനനം 1949ൽ കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്ത്കരയിൽ. ഭാര്യ: എം.കെ. നളിനി (സിപിഎം ജില്ലാകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി). മക്കൾ: രജുലാൽ, രഞ്ജിനി.

<ആ>കോൺഗ്രസ് എസിന്റെ മന്ത്രിയായി കണ്ണൂരിന്റെ ഇടതു ഗാന്ധിയൻ

അറിയപ്പെടുന്ന നേതാക്കളോ സംവിധാനങ്ങളോ ഇല്ലാതെ ഒരു കൊച്ചു പാർട്ടിയെ നയിച്ചുകൊണ്ട് ഇടതുമുന്നണിയിലെ ഗാന്ധിയനായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കടന്നപ്പള്ളി രാമചന്ദ്രന് വീണ്ടും അംഗീകാരം. കഴിഞ്ഞ വിഎസ് മന്ത്രിസഭയുടെ അവസാന രണ്ടുവർഷം മന്ത്രിയാകാൻ നിയോഗമുണ്ടായ കടന്നപ്പള്ളിക്ക് ഇക്കുറി പിണറായി വിജയൻ മന്ത്രിസഭയിൽ ആദ്യംതന്നെ പ്രവേശനം ലഭിക്കുമ്പോൾ ആദർശരാഷ്ട്രീയത്തിനുള്ള ബഹുമതികൂടിയാണത്. സിപിഎമ്മിന്റെ തണലിൽ കോൺഗ്രസ്–എസ് എന്ന തന്റെ കൊച്ചുപാർട്ടിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന കടന്നപ്പള്ളിക്ക് ഇപ്രാവശ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23ഗമറമിിമുമഹഹശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
വിജയസാധ്യതയുള്ള ഒരു സീറ്റ് എന്ന ആവശ്യം തള്ളി കണ്ണൂർ സീറ്റിൽ മത്സരിക്കാൻ സിപിഎം നേതൃത്വം നിർദേശിച്ചപ്പോൾ മനസില്ലാ മനസോടെയാണു കടന്നപ്പള്ളി മത്സരരംഗത്തേക്കു കടന്നുവന്നത്.

ജനപ്രതിനിധിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും കടന്നപ്പള്ളി രാമചന്ദ്രനെന്ന ഗാന്ധിയൻ ഏവർക്കും തങ്ങളിലൊരാളാണ്. നാലു പതിറ്റാണ്ടിലേറെയായി കണ്ണൂർ രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുന്ന ആദർശരാഷ്ട്രീയത്തിന്റെ വക്‌താവാണ് ഈ 72കാരൻ. 1956ൽ എടമന യുപി സ്കൂളിൽ ഐഎസ്യു യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.

1969–71 കാലയളവിൽ കെഎസ്യു സംസ്‌ഥാന പ്രസിഡന്റായിരുന്നു. ഇതിനിടയിൽ 1971ൽ കാസർഗോഡ് ലോക്സഭാമണ്ഡലത്തിൽ കമ്യൂണിസ്റ്റ് നേതാവായ ഇ.കെ നായനാർക്കെതിരേ കോൺഗ്രസ് രംഗത്തിറക്കിയത് കടന്നപ്പള്ളി രാമചന്ദ്രനെന്ന 26കാരനെയായിരുന്നു. ഏവരും നായനാരുടെ വിജയം ഉറപ്പാക്കുകയും ചെയ്തു. എന്നാൽ, ഫലം വന്നപ്പോൾ ഇരുപക്ഷത്തെയും ഞെട്ടിപ്പിക്കുന്നതായിരുന്നു കടന്നപ്പള്ളിയുടെ ജയം. നായനാരെ വീഴ്ത്തിയ യുവതുർക്കിയിലൂടെ കോൺഗ്രസ് അടുത്ത തവണയും മണ്ഡലം നിലനിർത്തി.

ലാളിത്യമുള്ള പെരുമാറ്റം കാത്തുസൂക്ഷിക്കുന്ന കോൺഗ്രസുകാരനെന്ന പേരും ഓരോ സാധാരണക്കാരന്റയും പ്രശ്നങ്ങൾ കണ്ടറിയാനുമുള്ള കഴിവുമായിരുന്നു ഈ വിജയത്തിന്റെ രഹസ്യം.

87ലും 91ലും പേരാവൂരിൽ എൻസിപി സ്‌ഥാനാർഥിയായെങ്കിലും വിജയിച്ചില്ല. 1991ഓടെ മത്സരരംഗത്തുനിന്നു പിന്മാറി. സമ്മർദമുണ്ടായതോടെ 15 വർഷത്തെ ഇടവേളയ്ക്കു ശേഷം 2006ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. കണ്ണൂർ ജില്ലയിലെ എടക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥിയായാണു മത്സരിച്ചത്. കടന്നപ്പള്ളിയാണു സ്‌ഥാനാർഥിയെങ്കിൽ തങ്ങളുടെ കോട്ടയായ എടക്കാട് കോൺഗ്രസ്–എസിനു വിട്ടു കൊടുക്കാമെന്നു സിപിഎം വ്യക്‌തമാക്കിയതിനെത്തുടർന്നായിരുന്നു കടന്നപ്പള്ളി വീണ്ടും മത്സരരംഗത്തെത്തിയത്. ഡിഐസി സ്‌ഥാനാർഥിയായ കെ.സി. കടമ്പൂരാനെ 30,672 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണു കടന്നപ്പള്ളി നിയമസഭയിലെത്തിയത്. 2009–2011 കാലയളവിൽ ഇടത്മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായി.

1944ൽ കടന്നപ്പള്ളി കണ്ടോന്താറിലെ പരേതനായ ജോതിഷ പണ്ഡിതൻ കുഞ്ഞിക്കൃഷ്ണൻ ഗുരുക്കളുടെയും പാർവതിയമ്മയുടെയും മകനായി ജനിച്ച കടന്നപ്പള്ളി നിയമബിരുദധാരി കൂടിയാണ്. ഭാര്യ: റിട്ട. അധ്യാപിക സരസ്വതി. മകൻ: മിഥുൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.