സ്വാമി സംയമീന്ദ്ര തീർഥ ഇന്നു കേരളത്തിലെത്തും
Sunday, May 22, 2016 12:53 PM IST
കൊച്ചി: ഗൗഡ സാരസ്വത സമുദായത്തിന്റെ ആത്മീയാചാര്യനും കാശി മഠാധിപതിയുമായ സ്വാമി സംയമീന്ദ്ര തീർഥ കേരളത്തിൽ സന്ദർശനത്തിനെത്തുന്നു.ഇന്നു വൈകുന്നേരം ആറിന് പൂർണാ എക്സ്പ്രസിൽ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിലാണ് സ്വാമി എത്തുന്നത്.

സ്റ്റേഷനിൽ എത്തുന്ന സ്വാമിയെ എറണാകുളം തിരുമല ദേവസ്വം ക്ഷേത്ര ഭാരവാഹികളും ആലപ്പുഴ പഴയ തിരുമല ക്ഷേത്ര ഭാരവാഹികളും ജിഎസ്ബി സ്‌ഥാപനങ്ങളുടെ ഭാരവാഹികളും ചേർന്നു സ്വീകരിക്കും. തുടർന്നു സ്വാമി റോഡ് മാർഗം ആലപ്പുഴ പഴയ തിരുമല ക്ഷേത്രത്തിലേക്കു തിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.