ആർഎസ്എസ് പ്രകോപനം: സിപിഎം പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നു കോടിയേരി
ആർഎസ്എസ് പ്രകോപനം: സിപിഎം പ്രവർത്തകർ  ജാഗ്രത പാലിക്കണമെന്നു കോടിയേരി
Sunday, May 22, 2016 12:53 PM IST
തിരുവനന്തപുരം: ഇടതുമന്ത്രിസഭ അധികാരമേൽക്കാനിരിക്കേ ബിജെപി–ആർഎസ്എസുകാർ അഴിച്ചുവിട്ടിരിക്കുന്ന അക്രമത്തിലും പ്രകോപനത്തിലും പെടാതെ സിപിഎം പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നു പാർട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ബിജെപി– ആർഎസ്എസ് നേതാക്കൾ ശ്രമിക്കുകയാണ്. ഇടതു മുന്നണി അധികാരത്തിൽ എത്തിയതോടെ അക്രമം അഴിച്ചുവിടുന്നുവെന്നു ദുഷ് പ്രചാരണം നടത്തുന്നു. കേന്ദ്ര കമ്മിറ്റി ഓഫിസിനു നേരേ അക്രമം നടത്താൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തന്നെ നേരിട്ടു നിർദേശം നൽകുന്നു. ബിജെപിക്ക് ഒരു നിയമസഭാംഗത്തെ ലഭിച്ചപ്പോൾ തന്നെ അവർ അക്രമത്തിനു നേതൃത്വം നൽകുന്നു. കൂടുതൽ പേരെ ലഭിച്ചാൽ അവർ അക്രമം വ്യാപിപ്പിക്കും. യുഡിഎഫിനൊപ്പം പോയി സംപൂജ്യരായ ആർഎസ്പിയും ജെഡിയുവും പുനർവിചിന്തനം നടത്തുമെന്നാണു പ്രതീക്ഷ. രാഷ്ട്രീയ കാര്യങ്ങൾ പരിശോധിക്കുന്ന വേളയിൽ ഓരോ കക്ഷിയുമായും ചർച്ചയ്ക്കു തയാറാണ്. എന്നാൽ, ഇപ്പോൾ മന്ത്രിസഭയും ഭരണപരമായ കാര്യങ്ങളിലാണു പ്രാധാന്യം നൽകുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.