എൻസിപിയുടെ മന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കും
Sunday, May 22, 2016 12:53 PM IST
തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭയിൽ എൻസിപിയുടെ പ്രതിനിധി ആരെന്നു ഇന്നു വ്യക്‌തമാകും. തോമസ് ചാണ്ടിയും എ.കെ ശശീന്ദ്രനും മന്ത്രിസ്‌ഥാനം വേണമെന്ന അവകാശവാദവുമായിരംഗത്തെത്തിയതോടെയാണ് മന്ത്രി സ്‌ഥാനം ആർക്കു നല്കണമെന്ന കാര്യത്തിൽ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലെത്തിയത്.

മുൻ കേന്ദ്രമന്ത്രിയും എൻസിപി ദേശീയ സെക്രട്ടറിയുമായ പ്രഫുൽ പട്ടേൽ ഇന്നലെ സംസ്‌ഥാനത്തെത്തി പാർട്ടി സംസ്‌ഥാന ഘടകവും എംഎൽഎമാരുമായും ചർച്ച നടത്തി. തുടർന്ന് എംഎൽഎമാർക്കൊപ്പം എകെജി സെന്ററിലെത്തി സിപിഎം നേതൃത്വവുമായി കൂടിയാലോചന നടത്തി. ഇന്ന് പാർട്ടി അധ്യക്ഷൻ ശരത് പവാറുമായി ചർച്ച ചെയ്തശേഷം പാർട്ടിയുടെ മന്ത്രി ആരാണെന്നു പ്രഖ്യാപിക്കാനാണ് എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.