എക്സിറ്റ് പോളിനും അഭിപ്രായ വോട്ടെടുപ്പിനും വിലക്ക്
Friday, May 6, 2016 12:06 PM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 16നു വൈകുന്നേരം 6.30വരെ എക്സിറ്റ് പോൾ സംഘടിപ്പിക്കുന്നതിനും പോൾ ഫലം അച്ചടി–ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയും മറ്റു പ്രകാരത്തിലും പ്രകാശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതും ജനപ്രാതിനിധ്യ നിയമപ്രകാരം വിലക്കുള്ളതായി വ്യക്‌തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്‌ഞാപനം പുറപ്പെടുവിച്ചു.


വോട്ടെടുപ്പ് പൂർത്തീകരിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ കാലയളവിൽ അഭിപ്രായ വോട്ടെടുപ്പുകളുടെയും മറ്റു പോൾ സർവേകളുടെയും ഫലങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രദർശിപ്പിക്കുന്നതിനും ജനപ്രാധിനിധ്യ നിയമം 126(ഒന്ന്) (ബി) പ്രകാരം നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതായി വിജ്‌ഞാപനത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.