നെൽ കർഷകർക്ക് 150 കോടി നൽകി
Friday, May 6, 2016 12:06 PM IST
തിരുവനന്തപുരം: നെൽ സംഭരിച്ച വകയിൽ കർഷകർക്കു നൽകാനുണ്ടായിരുന്ന 150 കോടി രൂപ വിതരണം ചെയ്തു. കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു തുക ക്രെഡിറ്റ് ചെയ്യുകയായിരുന്നു.

ജില്ലാ സഹകരണ ബാങ്കുകൾ വഴി 150 കോടി രൂപ സപ്ലൈകോയ്ക്കു വായ്പ നൽകി, അവർ വഴിയാണു തുക വിതരണം ചെയ്തത്. മാർച്ച് 31 വരെയുള്ള മുഴുവൻ തുകയും ഇതോടെ നൽകാൻ കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.