വോട്ടെടുപ്പ് ദിവസം അവധി
Friday, May 6, 2016 12:06 PM IST
തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന 16ന് സംസ്‌ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ഉത്തരവായി. സംസ്‌ഥാനത്തെ വ്യാപാരസ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് അന്നു ശമ്പളത്തോടെയുള്ള അവധി അനുവദിക്കണം. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിലുള്ള എല്ലാ സർക്കാർ/അർധ സർക്കാർ സ്‌ഥാപനങ്ങൾക്കും വ്യാപാര സ്‌ഥാപനങ്ങൾക്കും വോട്ടെടുപ്പു ദിവസം അവധിയായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.