വില ഉയർന്നിട്ടും റബർ മേഖലയിൽ മാന്ദ്യം
വില ഉയർന്നിട്ടും റബർ മേഖലയിൽ മാന്ദ്യം
Friday, May 6, 2016 12:06 PM IST
കോട്ടയം: ഒറ്റപ്പെട്ട വേനൽമഴ ലഭിച്ചെങ്കിലും റബർ ഉത്പാദനം മെച്ചപ്പെടുന്നില്ല. വില ഉയർന്നതോടെ ചെറുകിട കർഷകർ അങ്ങിങ്ങ് ടാപ്പിംഗ് പുനരാരംഭിച്ചെങ്കിലും കറ കുറവായതിനാൽ കർഷകർക്കു നേട്ടമൊന്നുമില്ല. ടയർ വ്യവസായികൾ ഒരാഴ്ചയായി മാർക്കറ്റിൽ സജീവമാണ്. വൻകിട വ്യാപാരികൾ ഉയർന്ന വിലയ്ക്കു ചരക്ക് വിറ്റഴിച്ച് കഴിഞ്ഞപ്പോൾ മാർക്കറ്റിൽ ഷീറ്റ് സ്റ്റോക്കില്ലാതായി. ഉഷ്ണം കൂടി നിൽക്കുന്ന സാഹചര്യത്തിൽ ഉത്പാദനം മെച്ചപ്പെടാൻ സാധ്യതയുമില്ല. തടി വില താഴ്ന്നു നിന്നതിനാൽ കാലപ്പഴക്കം ചെന്ന മരങ്ങൾ മുറിച്ചു മാറ്റി റീപ്ലാന്റ് ചെയ്യാൻ കർഷകർ താത്പര്യപ്പെട്ടില്ല. സമീപഭാവിയിലും റബർ ഉത്പാദനം മെച്ചപ്പെടാനുള്ള സാധ്യത കുറയുകയാണ്.


വരുംദിവസങ്ങളിൽ വേനൽമഴ ശക്‌തമാകുമെന്നാണു കാലാവസ്‌ഥാ നിരീക്ഷണം. തുടർച്ചയായി മഴ ലഭിച്ചാൽ മാത്രമെ ഉത്പാദനം കുറച്ചെങ്കിലും മെച്ചപ്പെടാൻ സാധ്യതയുള്ളു. ആഗോളതലത്തിലും ഉത്പാദനം കുറഞ്ഞു നിൽകുന്നതിനാൽ ആഭ്യന്തരവില അല്പം കൂടി മെച്ചപ്പെട്ടേക്കും. ലാറ്റക്സ് ലഭിക്കാനില്ലാത്തതിനാൽ ലാറ്റക്സ് വില വരുംദിവസങ്ങളിൽ മെച്ചപ്പെടുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.