തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥികളുടെ ഹർജി തള്ളി
Friday, May 6, 2016 11:54 AM IST
കൊച്ചി: പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 127 നിയോജകമണ്ഡലങ്ങളിലും പാർട്ടി ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്സ്‌ഥാനാർഥികളായ പി.എം ജോസഫ്, സിയാം പി.അഷ്റഫ് എന്നിവരാണ് കോടതിയെ സമീപിച്ചത്.തെരഞ്ഞെടുപ്പ് നടപടിക്രമം തുടങ്ങിയതിനാൽ ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് അനിൽ കെ.നരേന്ദ്രന്റെ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.