ഒരു കോടി ഒപ്പുകൾ ശേഖരിച്ചു പ്രധാനമന്ത്രിക്കു നിവേദനം സമർപ്പിക്കും: പ്രയാർ ഗോപാലകൃഷ്ണൻ
Friday, May 6, 2016 11:45 AM IST
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ പരിശുദ്ധി തകർക്കാനുള്ള നീക്കത്തിനെതിരേ ഒരു കോടി ഭക്‌തജനങ്ങളുടെ ഒപ്പ് ശേഖരിച്ചു പ്രധാനമന്ത്രിക്കു നിവേദനം നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്ര യാർ ഗോപാലകൃഷ്ണൻ. രാ ജ്യത്തെ വിവിധ ക്ഷേത്രങ്ങളിലെ ഭക്‌തരിൽനിന്ന് 28 വരെ ഒപ്പ് ശേഖരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അയ്യപ്പസേവാ സംഘംങ്ങളുടെയും മറ്റു ഹിന്ദു സംഘടനകളുടെയും സഹകരണത്തോടെയായിരിക്കും ഒപ്പുകൾ ശേഖരിക്കുക. ഇതിന്റെ ഭാഗമായി ഞായറാഴ്ച ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വൈകുന്നേരം അഞ്ചുമുതൽ ഏഴുവരെ പ്രാർഥനായജ്‌ഞം നടത്തും. ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആർഎസ്എസും മറ്റു ഹിന്ദു സംഘടനകളുമായി ബോർഡ് സഹകരിക്കും. എന്നാൽ, ഒറ്റപ്പെട്ട പ്ര ഖ്യാപനങ്ങൾ അല്ലാതെ ഔദ്യോഗികമായി അവർ നിലപാട് അറിയിച്ചിട്ടില്ല.


മത–സാമുദായിക സംഘടനകളുടെ ആചാരാനുഷ്ഠങ്ങളിൽ ഭരണഘടനാ സ്‌ഥാപനങ്ങൾ ഇടപെ ടരുത്. ഇതു ഹിന്ദു സമുദായത്തിന് മാത്രമല്ല മറ്റു മത വിഭാഗങ്ങൾക്കും ബാധകമായിരിക്കണം. പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ ശബരിമല ആചാരാനുഷ്ഠാനം ഏകോപന സമിതി രൂപീകരിച്ചതായും പ്രയാർ അറിയിച്ചു.

നിലവിലുള്ള ജീവനക്കാർക്ക് അർഹിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിന് ദേവസ്വം ബോർഡിലെ അനാവശ്യ തസ്തികകൾ വെട്ടിക്കുറയ്ക്കും. ഇതിന്റെ ഭാഗമായി 192 തസ്തികകൾ കുറച്ചു. ബോർഡിന്റെ അന്യാധീനപ്പെട്ട ഭൂമികൾ തിരിച്ചുപിടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് മെംബർ അജയ് തറയിൽ, സെക്രട്ടറി വി.എസ്. ജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.