ഭരണത്തുടർച്ച അനിവാര്യമെന്നു കേരള പ്രദേശ് പ്രവാസി കോൺഗ്രസ്
Friday, May 6, 2016 11:45 AM IST
കൊച്ചി: പ്രവാസികളുടെ ഉന്നമനത്തിനും വികസനകുതിപ്പിനും യുഡിഎഫിന്റെ ഭരണത്തുടർച്ച അനിവാര്യമാണെന്നു കേരള പ്രദേശ് പ്രവാസി കോൺഗ്രസ്.

പ്രവാസികളുടെ ദുരിതപൂർണമായ പ്രതിസന്ധികളിൽ യഥാസമയം ഇടപെട്ട് പരിഹാരം കാണാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് പ്രവാസി സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നു സംസ്‌ഥാന പ്രസിഡന്റ് ഐസക് തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.


പ്രവാസികളുടെ ആവശ്യങ്ങൾക്കെല്ലാം മികച്ച പരിഗണനയാണു യുഡിഎഫ് സർക്കാർ നൽകിയത്. എന്നാൽ പ്രവാസി വകുപ്പ് പിരിച്ചുവിട്ടും പ്രവാസി ഭാരത് ദിവസം നിർത്തലാക്കുകയുമാണ് എൻഡിഎ സർക്കാർ ചെയ്തത്. പ്രവാസികളുടെ ക്ഷേമത്തിനായി നിൽക്കുന്ന യുഡിഎഫ് സ്‌ഥാനാർഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.