മുഖ്യ വിവരാവകാശ കമ്മീഷണറായി വിൻസൻ എം. പോൾ ചുമതലയേറ്റു
മുഖ്യ വിവരാവകാശ കമ്മീഷണറായി വിൻസൻ എം. പോൾ ചുമതലയേറ്റു
Friday, May 6, 2016 11:20 AM IST
തിരുവനന്തപുരം: സംസ്‌ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി മുൻ ഡിജിപി വിൻസൻ എം. പോൾ സത്യപ്രതിജ്‌ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, സംസ്‌ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ തുടങ്ങിയവർ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ യോഗത്തിനെത്തിയില്ല. വിൻസൻ എം. പോൾ അടക്കമുള്ള വിവരാവകാശ കമ്മീഷണർമാരുടെ പട്ടികയെ തെരഞ്ഞെടുപ്പു സമിതി അംഗമായിരുന്ന പ്രതിപക്ഷ നേതാവ് എതിർത്തിരുന്നു.


മുഖ്യ വിവരാവകാശ കമ്മീഷണറുടേതു ഭരണഘടനാ പദവിയായതിനാലാണു സത്യപ്രതിജ്‌ഞ ചെയ്തു ചുമതലയേറ്റത്. സംസ്‌ഥാന പോലീസിൽ ഡിജിപി തസ്തികയിൽ വിജിലൻസ് ഡയറക്ടറായാണു വിൻസൻ എം. പോൾ വിരമിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന സിബി മാത്യൂസിന്റെ കാലാവധി കഴിഞ്ഞ മാസം 30നു പൂർത്തിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.