സന്ദർശകർക്കു നിയന്ത്രണം
സന്ദർശകർക്കു നിയന്ത്രണം
Thursday, May 5, 2016 12:59 PM IST
പെരുമ്പാവൂർ: ജിഷയുടെ മാതാവ് രാജേശ്വരിയെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യനില മോശമായതിനാൽ ജിഷയുടെ അമ്മ രാജേശ്വരിക്ക് പൂർണവിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. സന്ദർശകരുടെ എണ്ണം അധികരിച്ചാൽ അത് ആരോഗ്യനിലയെ സാരമായി ബാധിക്കും. രാജേശ്വരിയെ സന്ദർശിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവന്ന സാഹചര്യത്തിൽ ചികിത്സിക്കുന്ന ഡോക്ടർമാരുടെ ആവശ്യപ്രകാരമാണു സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയതെന്നു ജില്ലാ കളക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.