ക്രിക്കറ്റ് കളിക്കുന്നതിനിടെ പടക്കം പൊട്ടി വിദ്യാർഥിക്കു പരിക്ക്
Thursday, May 5, 2016 12:53 PM IST
കൊല്ലം: ക്രിക്കറ്റ് കളിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് ഏഴാം ക്ലാസ് വിദ്യാർഥിക്കു പരിക്ക്. പരവൂർ ഭൂതക്കുളം സ്വദേശി അഭിജിത്തിനാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റത്. ഭൂതക്കുളം ശാസ്താ ക്ഷേത്ര കുളത്തിനു സമീപത്തെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിയിൽ ബാറ്റ് കൊണ്ടു പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ അഭിജിത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.