രാജ്നാഥ് സിംഗ് എത്തി
രാജ്നാഥ് സിംഗ് എത്തി
Thursday, May 5, 2016 12:53 PM IST
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്‌ഥാനത്ത് ഒമ്പത് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. രണ്ടു ദിവസം കൊണ്ട് അഞ്ച് ജില്ലകളിലായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്നു രാവിലെ 10.55ന് ചാത്തന്നൂർ, 12.40ന് കുന്നത്തൂർ, 3.50ന് ആറ്റിങ്ങൽ, 5.40ന് നെടുമങ്ങാട്, 7.10ന് വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. നാളെ രാവിലെ 10.30ന് പുതുക്കാട്, 12.10ന് ഏറ്റുമാനൂർ, 4.05ന് ആറന്മുള, 5.40ന് ചേർത്തല മണ്ഡലങ്ങളിലെ പരിപാടികളിലും രാജ്നാഥ് സിംഗ് പങ്കെടുക്കും.


കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നാളെ നാലു തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11ന് കോട്ടയ്ക്കൽ, വൈകിട്ട് മൂന്നിനു വടക്കാഞ്ചേരി, 4.30ന് ചേലക്കര, 6.15ന് പെരുമ്പാവൂർ മണ്ഡലങ്ങളിലെ പരിപാടികളിലാണ് പങ്കെടുക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.