രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമല്ല: മുഖ്യമന്ത്രി
രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമല്ല: മുഖ്യമന്ത്രി
Thursday, May 5, 2016 12:43 PM IST
തിരുവനന്തപുരം: പെരുമ്പാവൂരിലെ ജിഷയുടെ മരണത്തെ രാഷ്ട്രീയമായ മുതലെടുപ്പിനായി ഉപയോഗിക്കുന്നതു ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷ നീക്കത്തെ വിമർശിച്ചത്.

ഒരു കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്ന ജിഷയുടെ മരണത്തിലൂടെ ആ കുടുംബത്തിനുണ്ടായ നഷ്‌ടം ഈ സർക്കാർ അർഹിക്കുന്ന പ്രധാന്യത്തോടെയും അതീവ ഗൗരവത്തോടെയുമാണു പരിഗണിക്കുന്നത്. ഒറ്റപ്പെട്ടതും ക്രൂരവുമായ ഈ കൊലപാതകത്തെ ഒരു സാമൂഹ്യപ്രശ്നമായാണ് കേരള ജനത കണ്ടത്. ആ അമ്മയ്ക്കു സാന്ത്വനമേകാനും ആ കുടുംബത്തിനു സർക്കാരിനെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ എത്തിക്കാനും എല്ലാ നടപടികളും സ്വീകരിച്ചു. മുമ്പും ആ കുടുംബത്തെ സഹായിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്.

ജിഷയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം മികച്ച രീതിയിലാണു മുന്നോട്ടുപോകുന്നത്. കുറ്റമറ്റതും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ എത്രയും പെട്ടെന്നുതന്നെ കണ്ടെത്തുകയും ഈ ഹീനകൃത്യം ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യുമെന്ന ദൃഢനിശ്ചയത്തിലാണ് ഞാനും എന്റെ സർക്കാരും. ജിഷയുടെ മാതാവിനും സഹോദരിക്കും പൂർണമായ പിന്തുണ നൽകുന്നതിനും അവർക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കാനും ഈ സർക്കാർ പ്രതിജ്‌ഞാബദ്ധമാണ്. ഇതിനു വേണ്ടിയുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

ഈ ദുരന്തം ഉണ്ടാകുന്നതിനു മുമ്പും ജിഷയുടെ കുടുംബത്തെ അനുഭാവപൂർവം ഈ സർക്കാർ പരിഗണിച്ചിട്ടുണ്ട്. വെള്ളപ്പേപ്പറിൽ എഴുതിത്തന്ന അപേക്ഷ പരിഗണിച്ച് നാലുലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക സഹായം ചെയ്തുകൊടുത്തതാണ് ഈ സർക്കാർ. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെക്കുറിച്ചു ചിന്തിക്കുകയും അവർക്കുവേണ്ടി ആത്മാർഥമായി നിലകൊള്ളുകയും ചെയ്യുന്ന സർക്കാരാണിത്.

പക്ഷേ, അസാധാരണമായ ഈ സാഹചര്യത്തിൽ രാഷ്ട്രീയ മുത ലെടുപ്പിനായി വ്യത്യസ്തമായ നില പാടുകൾ സ്വീകരിക്കുന്നതു ശരിയല്ല. ജിഷയുടെ അമ്മയുടെ വികാര ത്തെപ്പോലും മാനിക്കാതെയുള്ള നടപടികൾ എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുക? ആ അമ്മയെ ആശുപത്രിയിൽ സന്ദർശിക്കുമ്പോ ൾ എനിക്കുണ്ടായ അനുഭവം ഹൃദ യസ്പർശിയായിരുന്നു. പക്ഷേ ചിലർ അവർക്കുണ്ടായ അ നുഭവത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനുവേണ്ടി മറച്ചുവയ്ക്കുകയും സർക്കാരി നെ വിമർശിക്കുകയും പ്രതിക്കൂട്ടിലാക്കുകയുമാണ് ചെയ്തത്.


നവമാധ്യമങ്ങളിലൂടെ ഇന്നലെ പുറത്തുവന്ന ഒരു വീഡിയോ ദൃശ്യംതന്നെ അതിന്റെ സജീവമായ തെളിവാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനോട് സ്‌ഥലം എംഎൽഎയെക്കുറിച്ചും വാർഡ് അംഗത്തെക്കുറിച്ചും ജിഷയുടെ അമ്മ രാജേശ്വരി അലമുറയിട്ടു പറഞ്ഞ പരാതികൾ എന്താണെന്ന് സമൂഹമാധ്യമങ്ങളിലൂടെ നാം കേട്ടതാണ്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലുള്ള ജിഷയുടെ അമ്മയെ സന്ദർശിച്ചശേഷം വി.എസ്. അച്യുതാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചത് ഞാൻ വായിച്ചു. അതിൽ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത് ‘‘കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങൾക്ക് ഞാൻ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പക്ഷേ ജിഷയുടെ അമ്മയോട് ആശ്വാസവാക്കുകൾക്കായി ഞാൻ ബുദ്ധിമുട്ടി’’.

എന്തുകൊണ്ടായിരുന്നു വി.എസ്. അച്യുതാനന്ദൻ ആശ്വാസവാക്കുകൾക്കായി ബുദ്ധിമുട്ടിയത് എന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലൂടെ നാമെല്ലാം കേട്ടതാണ്. ഈ വീഡിയോയിലൂടെ ജനം മനസിലാക്കിയ കാര്യങ്ങളായിരുന്നില്ലേ യഥാർഥത്തിൽ വി.എസ്. അച്യുതാനന്ദനും ജനങ്ങളോടും മാധ്യമങ്ങളോടും പറയേണ്ടിയിരുന്നത്? എന്നാൽ, അതിനെല്ലാം പകരം താത്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി സർക്കാരിനെ വിമർശിക്കാനല്ലേ വി.എസ്. അച്യുതാനന്ദൻ ആ സന്ദർഭം വിനിയോഗിച്ചത്?

കേട്ട വസ്തുതകൾപോലും മറച്ചുവച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനായി വി.എസ്. അച്യുതാനന്ദൻ നടത്തിയ ശ്രമമാണ് ഈ വീഡിയോ ദൃശ്യം പുറത്തുവന്നതിലൂടെ വെളിവാക്കപ്പെട്ടത്. ഇതിനെ രാഷ്ട്രീയ മുതലെടുപ്പെന്നല്ലാതെ മറ്റെന്താണ് വിളിക്കുക? കേരളം മുഴുവൻ ജിഷയുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുമ്പോൾ ഇത്തരത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ധാർമികതയ്ക്കു ചേർന്നതാണോയെന്നു മുഖ്യമന്ത്രി ചോദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.