ചേട്ടൻ സിപിഐ; ദുരഭിമാനം ഞങ്ങൾക്കില്ല: കാനം രാജേന്ദ്രൻ
ചേട്ടൻ സിപിഐ; ദുരഭിമാനം  ഞങ്ങൾക്കില്ല: കാനം രാജേന്ദ്രൻ
Thursday, May 5, 2016 12:43 PM IST
മലപ്പുറം: സിപിഎം വല്യേട്ടനല്ലെ ന്നും തങ്ങൾ അവരുടെ ജ്യേഷ്ഠ സഹോദരനാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മലപ്പുറം പ്രസ് ക്ലബിന്റെ നേതൃശബ്ദം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ജനിച്ചത് ഞങ്ങളായതിനാൽ ചേട്ടൻ സിപിഐയാണ്. ആവശ്യമില്ലാ ത്ത ദുരഭിമാനം കാണിക്കില്ല. ആവശ്യമില്ലാതെ ബഹളവുമുണ്ടാ ക്കില്ലെന്നും കാനം പറഞ്ഞു.

എൽഡിഎഫിനുവേണ്ടി സ്‌ഥാപി ച്ച എല്ലാം ശരിയാവും എന്ന പരസ്യബോർഡുകളിൽ സിപിഐ നേതാക്കളുടെ പടം വച്ചിട്ടുണ്ടോ എന്നതു വിഷയമല്ലെന്നും എൽഡിഎഫിന്റെ വിജയം ഒറ്റക്കെട്ടായ പ്രവർത്തന ത്തിലുടെ ഉറപ്പാക്കലാണ് ആവശ്യമെന്നും കാനം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മുസ്ലിം മതന്യൂന പക്ഷങ്ങളുടെ അവകാശങ്ങൾ സംര ക്ഷിക്കാൻ മുസ്ലിംലീഗിനെക്കൊ ണ്ട് മാത്രം കഴിയില്ലെന്ന് ബോധ്യപ്പെട്ട വോട്ടർമാർ ഇത്തവണ എൽഡിഎഫിനെ സഹായിക്കുമെന്നും കാനം പറഞ്ഞു. ബിജെപി മുന്നണി കേരളത്തിൽ എൽഡിഎഫിന് ഭീഷണി അല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.