ശുചിത്വമില്ലാത്ത ഒരു ജയിലും ഇനിയുണ്ടാവില്ല: ഋഷിരാജ് സിംഗ്
ശുചിത്വമില്ലാത്ത ഒരു ജയിലും ഇനിയുണ്ടാവില്ല: ഋഷിരാജ് സിംഗ്
Thursday, May 5, 2016 12:33 PM IST
കണ്ണൂർ: കേരളത്തിലെ ജയിലുകളിലുള്ള രീതികളും ചിട്ടകളും മാറിക്കൊണ്ടിരിക്കുകയാണെന്നും വൃത്തിഹീനമായ ഒരു ജയിൽ പോലും കേരളത്തിൽ ഇനി ഉ ണ്ടാകില്ലെന്നും ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കണ്ണൂർ സെൻ ട്രൽ ജയിലിൽ അലങ്കാര മത്സ്യം, കാടമുട്ട, നോട്ടുബുക്ക് എന്നിവയുടെ വിപണനോദ്ഘാടനം നി ർവഹിച്ചു പ്രസംഗിക്കുകയായിരു ന്നു അദ്ദേഹം. കേരളത്തിലെ ജയി ലുകളിൽ വ്യവസായ സംരംഭങ്ങൾ നടത്താൻ വർഷംതോറും ഒരു കോടി രൂപയാണ് സർക്കാർ നൽകുന്നത്. ശിക്ഷാ കാലാവധിക്കു ശേഷം സ്വയംതൊഴിൽ കണ്ടെ ത്തി ജീവിതം ഭദ്രമാക്കാനുള്ള പ ദ്ധതികളാണ് ജയിലുകളിൽ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കോഴിക്കോട് ജയിലിൽ വാട്ടർ പ്യൂരിഫിക്കേഷൻ പദ്ധതി, അന്തേവാസികളുടെ ചെടിച്ചട്ടിനിർമാണം, കുട നിർമാണം എന്നിവ നടക്കു ന്നുണ്ട്. ജയിലുകളിൽ ദിനംപ്രതി അഞ്ചുലക്ഷം ചപ്പാത്തികളാണ് ഉണ്ടാക്കുന്നത്. ഉത്പാദനത്തിന്റെ അളവ് കൂട്ടാനുള്ള നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ ജയിൽ അന്തേവാസികൾ നിർമിച്ചു വിപണിയിലെത്തിക്കുന്ന നെറ്റിപ്പട്ടത്തിന് ആവശ്യക്കാർ ഏറെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.