അമിത് ഷാ പെരുമ്പാവൂരിലെത്തി ജിഷയുടെ അമ്മയെ സന്ദർശിച്ചു
Thursday, May 5, 2016 12:33 PM IST
പെരുമ്പാവൂർ: കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ കാണാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പെരുമ്പാവൂരിലെത്തി. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അമിത് ഷാ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ രാജേശ്വരിയെ സന്ദർശിക്കാൻ എത്തിയത്. ബിജെപി നേതാവ് വി. മുരളീധരൻ, സുരേഷ് ഗോപി എംപി, എൻഡിഎ നിയോജകമണ്ഡലം സ്‌ഥാനാർഥി ഇ.എസ്. ബിജു, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.ബി. ജയപ്രകാശ് എന്നിവർ അമിത് ഷായ്ക്കൊപ്പം ആശുപത്രിയിൽ എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.