വിഎച്ച്എസ്ഇ ഏകജാലക പ്രവേശനത്തിന് ഐവിആർ സേവനം
Thursday, May 5, 2016 12:20 PM IST
തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക സംവിധാനം 11ന് ആരംഭിക്കുന്നതിന് മുന്നോടിയായി ആധുനികവത്കരിച്ച 35 വിഎച്ച്എസ് കോഴ്സുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നേരിട്ടറിയുന്നതിന് വിഎച്ച്എസ്ഇ വകുപ്പ് ഫോൺ സൗകര്യം ഏർപ്പെടുത്തി.

0484–66–36–969 എന്ന നമ്പരിൽ വിളിച്ച് ഐവിആർ നിർദേശങ്ങൾ പിന്തുടർന്നാൽ ഓരോ ഗ്രൂപ്പിലെയും കോഴ്സുകളിൽ പഠിക്കേണ്ട വിഷയങ്ങൾ, ഉപരിപഠന അവസരങ്ങൾ കൂടാതെ നാട്ടിലും വിദേശത്തും ലഭ്യമാകാവുന്ന തൊഴിൽ സാധ്യതകൾ എന്നിവയെല്ലാം വിശദമായി അറിയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ടെലിഫോൺ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.