കലാസൃഷ്ടികളുടെ വില്പനയ്ക്ക് ഓൺലൈൻ പ്ലാറ്റ് ഫോം
Thursday, May 5, 2016 12:20 PM IST
കൊച്ചി: സംസ്‌ഥാനത്തെ ചിത്ര കലാകാരൻമാരുടെ സൃഷ്ടികൾ വിൽക്കുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോം തയാറായി. മൂന്ന് എൻജിനിയറിംഗ് ബിരുദധാരികളാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.വേല ുമൃമാുമൃമ.രീാ എന്ന പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. വെബ്സൈറ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് ദർബാർ ഹാൾ ആർട് ഗാലറിയിൽ മേയർ സൗമിനി ജെയിൻ നിർവഹിക്കും. കേരളത്തിൽ ആദ്യമായാണ് ഇത്തമൊരു സംരംഭമെന്ന് അണിയറ പ്രവർത്തകരായ ദാമോദരൻ നമ്പിടി, ക്രിസ്റ്റി പരപ്പൂക്കാരൻ, ബാലമുരളി ഹനീഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. 150 ചിത്ര കലാകാരൻമാരുമായി ഇതിനകം ഓൺലൈൻ വില്പന സംബന്ധിച്ച് കരാറായിട്ടുണ്ടെന്നും അവർ പറഞ്ഞു. വെബ്സൈറ്റിന് പുറമേ പെയിന്റിംഗുകളുടെ ലേല വില്പനയ്ക്കായി ഓക്ഷൻ ഹൗസും തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ മാഗസിനും വൈകാതെ പുറത്തിറക്കുമെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.