പെരുമാറ്റച്ചട്ടലംഘനം: ബിജു രമേശിനെതിരെ നോട്ടീസ്
Thursday, May 5, 2016 12:20 PM IST
തിരുവനന്തപുരം: എതിർ സ്‌ഥാനാർഥിയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന ആക്ഷേപങ്ങൾ ഉന്നയിച്ച് വാർത്താസമ്മേളനം നടത്തിയതിന് തിരുവനന്തപുരം മണ്ഡലത്തിലെ എഡിഎംകെ സ്ഥാനാർഥി ബിജു രമേശിനോട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ബിജു പ്രഭാകർ വിശദീകരണം തേടി. സ്വകാര്യജീവിതത്തിലെ വിഷയങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിച്ച് വാർത്താസമ്മേളനം നടത്തിയതിനാണ് പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് എംസിഎംസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.