ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
Thursday, May 5, 2016 12:20 PM IST
കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ ക്ഷേത്രം മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ നൽകിയ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരും.

ദേവസ്വം മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ജയലാൽ, സെക്രട്ടറി ജെ. കൃഷ്ണൻ കുട്ടിപ്പിള്ള, ഭാരവാഹികളായ ജെ.പ്രസാദ്, വി.സുരേന്ദ്രനാഥൻപിള്ള, സി.രവീന്ദ്രൻപിള്ള, ജി. സോമസുന്ദരൻപിള്ള, ഡി.മുരുകേശ് എന്നിവരാണ് ജാമ്യഹർജി നൽകിയത്.ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ജസ്റ്റീസ് കെ. ഏബ്രഹാം മാത്യു കഴിഞ്ഞമാസം 30ന് പരിഗണിക്കുകയുണ്ടായി. പ്രാഥമിക വാദം കേട്ടപ്പോൾ തന്നെ കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കോടതി നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.