ഓൺ യുവർ വാട്ടർ പദ്ധതിക്ക് ഇന്നു കോട്ടയത്ത് തുടക്കമാകും
ഓൺ യുവർ വാട്ടർ പദ്ധതിക്ക് ഇന്നു കോട്ടയത്ത് തുടക്കമാകും
Wednesday, May 4, 2016 12:59 PM IST
കൊച്ചി: കൊടും വരൾച്ചയിൽ ആശ്വാസമേകുന്നതിനായി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ അൻപോട് കൊച്ചിയുമായി സഹകരിച്ചു നടത്തുന്ന “ഓൺ യുവർ വാട്ടർ” പദ്ധതിക്ക് ഇന്ന് കോട്ടയത്ത് തുടക്കമാകും.

ഇതിനായി ഒരു ശുദ്ധജല ടാങ്കറാണ് നഗരമധ്യത്തിൽ കലക്ടറേറ്റിനു സമീപം സ്‌ഥാപിക്കുന്നത്. ഉച്ചയ്ക്ക് 1.30ന് കുടിവെള്ള വിതരണത്തിനായുള്ള ടാങ്ക് മമ്മൂട്ടി തന്നെ പൊതുജനങ്ങൾക്കായി സമർപ്പിക്കും. കളക്ടറേറ്റ് സിഎസ്ഐ ചർച്ചിന് എതിർവശത്തുള്ള പെട്രോൾ പമ്പ് കോംപൗണ്ടിലാണ് ടാങ്ക് സ്‌ഥാപിച്ചിരിക്കുന്നത്. നഗരവാസികൾക്കും നഗരത്തിലെത്തുന്ന യാത്രക്കാർക്കും പ്രയോജനപ്രദമാകുന്നതിനാണ് കൂടുതൽ ആളുകൾ എത്തുന്ന കളക്ടറേറ്റിനു സമീപം ടാങ്കർ സ്‌ഥാപിച്ചിരിക്കുന്നത്.


24 മണിക്കൂറും പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമാണ്. ഓൺ യുവർ വാട്ടർ പദ്ധതിയുടെ സ്വീകാര്യതയെ തുടർന്ന് കോട്ടയത്തും പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ഒട്ടേറെ സുമനസുകൾ മുന്നോട്ടു വന്നിട്ടുണ്ട്. പത്തനംതിട്ടയിലും ഇന്നു മുതൽ ടാങ്കർ ലോറി വഴിയുള്ള കുടിവെള്ള വിതരണം ആരംഭിക്കും.

കൊച്ചിയിൽ മാത്രം ഇന്നലെ 30,000 ലിറ്റർ കുടിവെള്ളം വിതരണം ചെയ്തു. തിരുവാങ്കുളം, തുറവൂർ, വല്ലാർപാടം എന്നിവിടങ്ങളിലാണ് വെള്ളമെത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.