അഞ്ചുതെങ്ങിൽ അറുപത്തഞ്ചുകാരിയെ പീഡിപ്പിച്ചു
Wednesday, May 4, 2016 12:49 PM IST
ചിറയിൻകീഴ്: അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന അറുപത്തിയഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. പീഡനത്തിനിരയായ വയോധികയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അർധരാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവമെന്നു വയോധിക പോലീസിൽ മൊഴി നൽകി. പീഡനത്തിനുശേഷം പ്രതി രക്ഷപ്പെട്ടു.

വയോധികയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ അഞ്ചുതെങ്ങ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ടു പ്രദേശവാസിയായ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.