മാസത്തിന്റെ ആദ്യദിവസം ശമ്പളം നല്കണം: കെഎസ്ടിഎഫ്
Wednesday, May 4, 2016 12:37 PM IST
കോട്ടയം: മാസത്തിലെ ആദ്യ പ്രവൃത്തിദിനംതന്നെ അധ്യാപകർക്കും ശമ്പളം ലഭ്യമാക്കണമെന്നു കെഎസ്ടിഎഫ് ആവശ്യപ്പെട്ടു. സ്പാർക്ക് സംവിധാനം വഴി ബില്ലുകൾ ട്രഷറികളിൽ നല്കുകയും മണി ട്രാൻസ്ഫർ വഴി ബാങ്കുകളിൽ പണമെത്തുകയും ചെയ്യുന്നതുകൊണ്ടു മുൻകാലങ്ങളിൽ തിരക്ക് ഒഴിവാക്കാനായി മാസത്തിലെ രണ്ടാമത്തെ പ്രവൃത്തി ദിനം ശമ്പളം നല്കുക എന്ന ക്രമീകരണം അവസാനിപ്പിച്ച് മാസാദ്യം തന്നെ അധ്യാപകർക്കും ശമ്പളം നല്കേണ്ടതാണ്. പുതിയ സംവിധാനംവഴി ട്രഷറികളിൽനിന്നു ബാങ്കുകളിലേക്ക് കാഷ് ട്രാൻസ്ഫർ നടത്തിയതു തുടക്കത്തിലേ പാളി.


ബുധനാഴ്ച എടിഎം കൗണ്ടറുകളിൽ പോയി പണം ലഭിക്കാതെ ധാരാളം അധ്യാപകർ നിരാശരായി മടങ്ങുകയുണ്ടായി. ബാങ്കുകൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്നും കോട്ടയത്തു ചേർന്ന കെഎസ്ടിഎഫ് സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്‌ഥാന പ്രസിഡന്റ് ടി.യു. ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ ലൈബൈ മാത്യു, ജോർജുകുട്ടി ജേക്കബ്, സെക്രട്ടറി പി.ജെ. മാത്യു, ട്രഷറർ ജിറ്റോ ലൂയിസ്, ജോസ് കാവാലം, ഷൈൻ ജോസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.