അഞ്ചുവയസുകാരി മിന്നലേറ്റു മരിച്ചു
Wednesday, May 4, 2016 12:36 PM IST
ഇരിട്ടി: വീടിനുള്ളിൽ ഇരിക്കുകയായിരുന്ന അഞ്ചുവയസുകാരി ഇടിമിന്നലേറ്റുമരിച്ചു. വാണിയപ്പാറ മണിമരുതുംചാലിലെ തുരുത്തിപ്പള്ളിൽ ലവൻ–സീന ദമ്പതികളുടെ മകൾ ദേവനന്ദ (അഞ്ച്) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ വീടിനുള്ളിലിരിക്കുമ്പോൾ ഇടിമിന്നലേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്കൊപ്പം വീട്ടിൽ അമ്മയും സഹോദരി ശ്രീനന്ദയുമുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂന്നു ദിവസമായി മലയോരമേഖലയിൽ വേനൽമഴ ശക്‌തമാണ്. കനത്ത ഇടിമിന്നലുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.