സേവ്യർബോർഡ് നാഷണൽ കോൺഫറൻസ് ഇന്നു മുതൽ സഹൃദയയിൽ
Wednesday, May 4, 2016 12:31 PM IST
തൃശൂർ: രാജ്യത്തെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ സംഘടനയായ സേവ്യർബോർഡ് ഓഫ് ഹയർ എഡ്യുക്കേഷൻ ഇൻ ഇന്ത്യയുടെ നാഷണൽ കോൺഫറൻസിനു കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ ഇന്നു തുടക്കമാകും. ഇന്നു വൈകിട്ട് ഏഴിന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും.

എട്ടാം തീയതി സമാപിക്കുന്ന കോൺഫറൻസിൽ വിവിധ കോളജുകളിൽനിന്നായി മുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കും. സിബിസിഐ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും.

തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആഗോള കത്തോലിക്ക സർവകലാശാലകളുടെ സെക്രട്ടറി ജനറൽ മോൺ. ഗിറിയാൽ തീവിയേർജ്, ഇംഗ്ലണ്ടിലെ ന്യൂമാൻ വാഴ്സിറ്റി വൈസ് ചാൻസലർ ഡോ. പീറ്റർ റോൾഫ് ലെസ്റ്റർ, ക്രൈസ്റ്റ് വാഴ്സിറ്റി വൈസ് ചാൻസലർ റവ. ഡോ. തോമസ് സി. മാത്യു, എംജി വാഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ്, ജെഎൻയു പ്രഫസർ ജോസഫ് ബാറ തുടങ്ങിയ പ്രമുഖർ കോൺഫറൻസിൽ പങ്കെടുക്കും.


പത്രസമ്മേളനത്തിൽ സേവ്യർ ബോർഡ് പ്രസിഡന്റ് ഫാ. ജോസഫ് പുത്തൻപുര സിഎംഐ, സെക്രട്ടറി ജനറൽ സിസ്റ്റർ അന്നമ്മ ഫിലിപ്പ് എഫ്എംഎം, കേരള നോർത്ത് റീജിയൻ സെക്രട്ടറി പ്രഫ. ജോർജ് അലക്സ്, സഹൃദയ എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ. സുധ ജോർജ് വളവി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പ്രഫ. ഫ്രാൻസീസ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.