ഐപിഎസ് ഉദ്യോഗസ്‌ഥയുടെ വ്യാജ ഫേസ്ബുക്ക് ഉപയോഗിച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
ഐപിഎസ് ഉദ്യോഗസ്‌ഥയുടെ വ്യാജ ഫേസ്ബുക്ക് ഉപയോഗിച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
Wednesday, May 4, 2016 12:31 PM IST
ചേർത്തല: ഐപിഎസ് ഉദ്യോഗസ്‌ഥയുടെ വ്യാജ ഫെയ്സ്ബുക്ക് ഉപയോഗിച്ചു ജോലി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. മലയാലപ്പുഴ മൈലപ്ര തിങ്കൾതാം എവൈവതന വീട്ടിൽ പ്രിൻസ് ജോണി (24)നെയാണു അർത്തുങ്കൽ പോലീസ് അറസ്റ്റുചെയ്തത്. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിനി എ. സിഞ്ചു നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. മൂന്നാർ എഎസ്പി മെർലിൻ ജോസഫിന്റെ ഫോട്ടോ ഉപയോഗിച്ചു വ്യാജമായി ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി മറ്റുള്ളവരുമായി പരിചയപ്പെടുകയും എഎസ്പിയുടെ ബന്ധുവാണെന്നും ജോലി വാങ്ങിത്തരാമെന്നും പറഞ്ഞു പണം വാങ്ങുകയുമായിരുന്നുവെന്നു പോലീസ് പറയുന്നു.


എറണാകുളത്തെ സ്വകാര്യ സ്‌ഥാപനത്തിൽ പ്രതിമാസം 20,000 രൂപ ശമ്പളത്തിനു ജോലി ചെയ്തിരുന്ന യുവതിക്കു ഇതിലും കൂടിയ ശമ്പളത്തിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് പണം വാങ്ങുകയായിരുന്നു. യുവാവിനെ മാരാരിക്കുളത്തെ റിസോർട്ടിൽ നിന്നുമാണു പോലീസ് പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.