നിർഭയകേന്ദ്രത്തിൽ പതിനേഴുകാരി മരിച്ച നിലയിൽ
Wednesday, May 4, 2016 12:25 PM IST
തിരുവനന്തപുരം: പൂജപ്പുര നിർഭയ കേന്ദ്രത്തിൽ പതിനേഴുകാരിയായ അന്തേവാസി തൂങ്ങിമരിച്ച നിലയിൽ. കന്യാകുമാരി ചെറുവള്ളൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 9.30–ഓടെ കുളിമുറിയിലാണ് പെൺകുട്ടിയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നു കഴിഞ്ഞ ദിവസമാണു കോടതി ഉത്തരവ് പ്രകാരം പെൺകുട്ടിയെ പൂജപ്പുര നിർഭയ കേന്ദ്രത്തിലെത്തിച്ചത്. പൂജപ്പുര പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.