അവധിക്കാല തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ
Wednesday, May 4, 2016 12:25 PM IST
തിരുവനന്തപുരം: അവധിക്കാല തിരക്ക് ഒഴിവാക്കുന്നതിനു പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്നു സതേൺ റെയിൽവേ അറിയിച്ചു. ഹൈദരാബാദ്–കൊച്ചുവേളി, ചെന്നൈ–എറണാകുളം, കൊച്ചുവേളി–മംഗലാപുരം റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകൾ. ഹൈദരാബാദ്–കൊച്ചുവേളി സ്പെഷൽ ഫെയർ ട്രെയിൻ (07115) ഈ മാസം ഏഴിന് രാത്രി ഒമ്പതിന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് ഒൻപതിന് പുലർച്ചെ 3.20ന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളി–ഹൈദരാബാദ് സ്പെഷൽ ഫെയർ (07116) ഈ മാസം ഒമ്പതിന് രാത്രി 8.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 11ന് പുലർച്ചെ 3.30ന് ഹൈദരാബാദിൽ എത്തും. ഹൈദരാബാദിൽ നിന്നുള്ള സുവിധാ സമ്മർ സ്പെഷൽ ട്രെയിൻ (07117) 14, 21, 28 തിയതികളിൽ രാത്രി ഒമ്പതിന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം പുലർച്ചെ 3.20ന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളിയിൽ നിന്നുള്ള സുവിധാ സമ്മർ സ്പെഷ്യൽ ട്രെയിൻ (07118) 16, 23, 30 തിയതികളിൽ രാത്രി 8.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം പുലർച്ചെ 3.30ന് ഹൈദരാബാദിൽ എത്തിച്ചേരും.


ചെന്നൈ സെൻട്രൽ–എറണാകുളം ജംഗ്ഷൻ സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിൻ (06005) 20, 27 തീയതികളിൽ രാത്രി 10.30ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് എറണാകുളത്ത് എത്തും. എറണാകുളം ജംഗ്ഷൻ–ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് സുവിധാ സ്പെഷൽ ട്രെയിൻ (00614) 22, 29 തീയതികളിൽ രാത്രി ഏഴിന് എറണാകുളത്ത് നിന്നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.15ന് ചെന്നൈയിൽ എത്തും. കൊച്ചുവേളി മംഗലാപുരം സ്പെഷൽ ഫെയർ ട്രെയിൻ (06014) 20, 27 തീയതികളിൽ രാത്രി 10ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് അടുത്തദിവസം ഉച്ചകഴിഞ്ഞ് ഒന്നിന് മംഗലാപുരത്ത് എത്തിച്ചേരും. മംഗലാപുരം–കൊച്ചുവേളി സ്പെഷൽ ഫെയർ ട്രെയിൻ (06013) 22,29 തിയതികളിൽ ഉച്ചയ്ക്ക് 3.40ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ അഞ്ചിന് കൊച്ചു വേളിയിൽ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.