പെരുമ്പാവൂർ കൊലപാതകം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
പെരുമ്പാവൂർ കൊലപാതകം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
Tuesday, May 3, 2016 11:54 PM IST
കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് രേഖാചിത്രം പരസ്യമാക്കിയത്. സംഭവ ദിവസം പ്രതി ജിഷയുടെ വീടിന് സമീപമുള്ള മതിൽചാടി കടക്കുന്നത് കണ്ടുവെന്ന് പ്രദേശവാസി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇവർക്കും ആളെ വ്യക്‌തമായി മനസിലാക്കാൻ കഴിഞ്ഞില്ല. ഇതാണ് പോലീസിനെ വലയ്ക്കുന്നത്.<യൃ><യൃ>അതിനിടെ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കണ്ണൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ജിഷയുടെ അയൽവാസിയായ യുവാവിനെ ആലുവയിലെ പോലീസ് ക്ലബിൽ എത്തിച്ച് ഉന്നത ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യുകയാണ്. തളിപ്പറമ്പിൽ നിന്നും കസ്റ്റഡിയിലെടുത്തു ഇയാളെ ഇന്ന് പുലർച്ചെയോടെയാണ് ആലുവയിൽ എത്തിച്ചത്. കൊലപാതക സമയത്ത് പ്രദേശത്തുണ്ടായിരുന്ന ഇയാൾ പിന്നീട് സ്‌ഥലത്തു നിന്നും മുങ്ങുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് തളിപ്പറമ്പിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കഞ്ചാവ് ലഹരിക്ക് അടിയമാണെന്നാണ് സൂചന. മധ്യമേഖല ഐജി മഹിപാൽ യാദവ്, എഡിജിപി കെ.പത്മകുമാർ എന്നിവർ നേരിട്ടാണ് കേസിന്റെ അന്വേഷണം നിയന്ത്രിക്കുന്നത്. <യൃ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.