കൂടുതൽ സ്‌ഥാനാർഥികൾ പൂഞ്ഞാറിൽ
Tuesday, May 3, 2016 12:52 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സ്‌ഥാനാർഥികൾ പൂഞ്ഞാർ മണ്ഡലത്തിൽ. 17 പേർ. ഇവിടെ വോട്ടെടുപ്പിന് രണ്ടു ബാലറ്റ് യൂണിറ്റുകൾ ഉപയോഗിക്കും.

1093 പുരുഷന്മാരും 110 വനിതകളുമാണ് മത്സര രംഗത്തുള്ളത്. അഞ്ച് മണ്ഡലങ്ങളിൽ ചതുഷ്കോണ മത്സരം. പയ്യന്നൂർ, നിലമ്പൂർ, കോങ്ങാട്, തരൂർ, ചേലക്കര മണ്ഡലങ്ങളിലാണ് നാലു സ്‌ഥാനാർഥികൾ വീതമുള്ളത്.

പത്തോ അതിലധികമോ സ്‌ഥാനാർഥികളുള്ള 44 മണ്ഡലങ്ങളുണ്ട്. ഉദുമ–10, കാഞ്ഞങ്ങാട്–12, അഴീക്കോട്–10, കണ്ണൂർ–11, പേരാവൂർ–11, മാനന്തവാടി–11, കല്പറ്റ–10, വടകര–11, കുറ്റ്യാടി–12, കൊയിലാണ്ടി–10, കോഴിക്കോട് സൗത്ത്–11, കല്പറ്റ–10, വടകര–11, കുറ്റ്യാടി–12, കൊയിലാണ്ടി–10, കോഴിക്കോട് സൗത്ത്–11, തിരുവമ്പാടി–10, കൊണ്ടോട്ടി–10, ഏറനാട്–10, വള്ളിക്കുന്ന്–11, തിരൂരങ്ങാടി–10, താനൂർ–13, തിരൂർ–12, കോട്ടയ്ക്കൽ–10, തവനൂർ–12, പൊന്നാനി–11, പട്ടാമ്പി–11, ചിറ്റൂർ–10, നെന്മാറ–13, നാട്ടിക–10, ദേവികുളം–10, തൊടുപുഴ–10, ചങ്ങനാശേരി–10, അമ്പലപ്പുഴ–10, ഹരിപ്പാട്–13, ചവറ–12, വർക്കല–12, നെടുമങ്ങാട്–12, വാമനപുരം–11, കഴക്കൂട്ടം–12, തിരുവനന്തപുരം–12, അരുവിക്കര–10, കോവളം–10.

മറ്റു മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളുടെ എണ്ണം. മഞ്ചേശ്വരം–8, കാസർഗോഡ്–2, തൃക്കരിപ്പൂർ–9, കല്യാശേരി–6, തളിപ്പറമ്പ്–8, ഇരിക്കൂർ–9, ധർമടം–6, തലേൾരി–8, കൂത്തുപറമ്പ്–9, മട്ടന്നൂർ–5, സുൽത്താൻ ബത്തേരി–8, നാദാപുരം–9, പേരാമ്പ്ര–8, ബാലുശേരി–8, എലത്തൂർ–6, കോഴിക്കോട് നോർത്ത് –9, ബേപ്പൂർ–9, കുന്ദമംഗലം–9, കൊടുവള്ളി–8.


വണ്ടൂർ–6, മഞ്ചേരി–7, പെരിന്തൽമണ്ണ–8, മങ്കട–9, മലപ്പുറം–6, വേങ്ങര–6, തൃത്താല–8, ഷൊർണൂർ–9, ഒറ്റപ്പാലം–9, മണ്ണാർക്കാട്–9, മലമ്പുഴ–7, പാലക്കാട്–5, ആലത്തൂർ–6, കുന്ദംകുളം–6, ഗുരുവായൂർ–9, മണലൂർ–8, വടക്കാഞ്ചേരി–6, ഒല്ലൂർ–8, തൃശൂർ–9, കൈപ്പമംഗലം–9, ഇരിങ്ങാലക്കുട–6, പുതുക്കാട്–8, ചാലക്കുടി–8, കൊടുങ്ങല്ലൂർ–9. പെരുമ്പാവൂർ–8, അങ്കമാലി–8, കളമേൾരി–9, പറവൂർ–8, എറണാകുളം–8, കുന്നത്തുനാട്–7, പിറവം–7, മൂവാറ്റുപുഴ–6, കോതമംഗലം–8 ഉടുമ്പൻചോല–7, ഇടുക്കി–7, പീരുമേട്–7, പാലാ–8, കടുത്തുരുത്തി–6, വൈക്കം–8, ഏറ്റുമാനൂർ–8, കോട്ടയം–8, പുതുപ്പള്ളി–9, കാഞ്ഞിരപ്പള്ളി–8, അരൂർ–8, ചേർത്തല–8, ആലപ്പുഴ–8, കുട്ടനാട്–8, കായംകുളം–9, മാവേലിക്കര–6, ചെങ്ങന്നൂർ–6, തിരുവല്ല–6, റാന്നി–7, ആറന്മുള–9, കോന്നി–8, അടൂർ–7, കരുനാഗപ്പള്ളി–7, കുന്നത്തൂർ–8, കൊട്ടാരക്കര–8, പത്തനാപുരം–9, പുനലൂർ–7, ചടയമംഗലം–8, കുണ്ടറ–8, കൊല്ലം–7, ഇരവിപുരം–7, ചാത്തന്നൂർ–7, ആറ്റിങ്ങൽ–9, ചിറയിൻകീഴ്–9, വട്ടിയൂർക്കാവ്–9, നേമം–8, പാറശാല–9, കാട്ടാക്കട–7, നെയ്യാറ്റിൻകര–5.

വനിതാ സ്‌ഥാനാർഥികളുള്ളത് 75 മണ്ഡലങ്ങളിലാണ്. എട്ട് മണ്ഡലങ്ങളിൽ മൂന്നു വീതം വനിതകൾ മത്സരരംഗത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.