മഴ: മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പരിപാടി റദ്ദാക്കി
Tuesday, May 3, 2016 12:52 PM IST
കണ്ണൂർ: കനത്ത മഴയെ തുടർന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം റദ്ദാക്കി. ഇന്നലെ രാത്രി 7.30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ യുഡിഎഫ് സ്‌ഥാനാർഥി സതീശൻ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച യോഗമാണ് റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ നടന്ന യോഗം ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. വി.കെ അബ്ദുൾഖാദർ മൗലവി, സുമ ബാലകൃഷ്ണൻ, മുണ്ടേരി ഗംഗാധരൻ, സുരേഷ് ബാബു എളയാവൂർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.