പോലീസ് സംരക്ഷണം: സുധാകരന്റെ ഹർജി മാറ്റി
പോലീസ് സംരക്ഷണം: സുധാകരന്റെ ഹർജി മാറ്റി
Tuesday, May 3, 2016 12:52 PM IST
കൊച്ചി: കാസർഗോഡ് ഉദുമ മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളിൽ വോട്ടെടുപ്പു നടത്താൻ മതിയായ പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി കെ. സുധാകരൻ നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ജസ്റ്റീസ് എം.എം. ഷെഫീഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് തീരുമാനം.

ഉദുമ മണ്ഡലത്തിൽ 56 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്‌തമാക്കിയിട്ടുണ്ട്. ഈ മേഖലയിൽ സിപിഎം പ്രവർത്തകർ ബൂത്തു പിടിച്ചെടുക്കാനും കള്ളവോട്ടു ചെയ്യാനും സാധ്യത ഏറെയാണ്. ഹർജിക്കാരൻ നേരത്തെ കണ്ണൂരിൽ മത്സരിച്ചപ്പോഴും സമാനമായ സ്‌ഥിതി നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോലീസ് സംരക്ഷണം ആവശ്യമാണെന്നാണ് ഹർജിയിലെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.