വെൽഫയർ പാർട്ടി ജനപക്ഷ രേഖ പുറത്തിറക്കി
Tuesday, May 3, 2016 12:52 PM IST
കൊച്ചി: കാർഷിക മേഖലയുടെ വീണ്ടെടുപ്പ്, പരിസ്‌ഥിതി സൗഹൃദ വികസന കാഴ്ചപ്പാട് തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നൽകി വെൽഫെയർ പാർട്ടിയുടെ ജനപക്ഷ രേഖ പുറത്തിറക്കി. എറണാകുളം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്ക്യുആർ ഇൽയാസാണ് ജനപക്ഷ രേഖ പുറത്തിറക്കിയത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്‌ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവും പറഞ്ഞു. പത്രസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ, സംസ്‌ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.