എൽഡിഎഫിൽ ആറു ഘടകകക്ഷികൾ മാത്രം: പന്ന്യൻ
എൽഡിഎഫിൽ ആറു ഘടകകക്ഷികൾ മാത്രം: പന്ന്യൻ
Tuesday, May 3, 2016 12:46 PM IST
പത്തനംതിട്ട: എൽഡിഎഫിൽ നിലവിൽ ആറ് ഘടകകക്ഷികൾ മാത്രമാണുള്ളതെന്നും മറ്റുള്ളവരുമായുള്ളത് അഡജ്സ്റ്റ്മെന്റുകൾ മാത്രമെന്നും സിപിഐ ദേശീയ കൗൺസിലംഗം പന്ന്യൻ രവീന്ദ്രൻ. പത്തനംതിട്ട പ്രസ്ക്ലബിൽ ജനഹിതം 2016 തെരഞ്ഞെടുപ്പു സംവാദ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ആർ. ബാലകൃഷ്ണപിള്ള അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. എന്നാൽ ഗണേഷ്കുമാറിനെതിരേ അഴിമതി ആരോപണങ്ങളുയർന്നിട്ടില്ല. ബാലകൃഷ്ണപിള്ള ഒരു പാർട്ടിയുടെ ചെയർമാനെന്ന നിലയിലാണ് എൽഡിഎഫിനു പിന്തുണ നൽകുന്നത്. അദ്ദേഹത്തിന്റെ പാർട്ടി എൽഡിഎഫ് ഘടകകക്ഷിയല്ല. ഇവരൊക്കെയായിട്ട് എൽഡിഎഫിനു ചില അഡ്ജസ്റ്റ്മെന്റുകളാണുള്ളതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.