വേനൽചൂട്: പത്തനംതിട്ടയിൽ എട്ടുവരെ സ്കൂളുകൾക്ക് അവധി
Tuesday, May 3, 2016 12:46 PM IST
പത്തനംതിട്ട: പകൽചൂട് കടുത്ത സാഹചര്യത്തിൽ എട്ടുവരെ പത്തനംതിട്ട ജില്ലയിലെ ആംഗൻവാടികളിലും സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള സ്കൂളുകളിലും ക്ലാസ് നടത്തുന്നതു ജില്ലാ കളക്ടർ എസ്. ഹരികിഷോർ നിരോധിച്ച് ഉത്തരവായി. അവധിക്കാല, സ്പെഷൽ ക്ലാസുകളും നടത്താൻ പാടില്ല. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് ഉത്തരവ്.

ആംഗൻവാടികളിലെ പ്രീ സ്കൂൾ കുട്ടികൾക്ക് ഫീഡിംഗ് മുടങ്ങാതിരിക്കാൻ ഭക്ഷണസാധനങ്ങൾ ടേക്ക് ഹോം റേഷനായി നൽകാൻ സാമൂഹ്യനീതി ഓഫീസർക്ക് കളക്ടർ നിർദേശം നൽകി. സ്കൂളുകളുടെയും ആംഗൻവാടികളുടെ മറ്റു പ്രവർത്തനങ്ങൾ യഥാക്രമം നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.