ഹൈക്കോടതി ജീവനക്കാർക്കു ശമ്പളവർധനയ്ക്കു നടപടി വേണം: കോടതി
ഹൈക്കോടതി ജീവനക്കാർക്കു ശമ്പളവർധനയ്ക്കു നടപടി വേണം: കോടതി
Tuesday, May 3, 2016 12:46 PM IST
കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പു തന്നെ ശമ്പളപരിഷ്കരണ കമ്മീഷൻ ശിപാർശ അംഗീകരിച്ച സാഹചര്യത്തിൽ ഹൈക്കോടതി ജീവനക്കാരുടെ ശമ്പളവർധന നടപ്പാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശമ്പളവർധന വൈകുന്നതിനെതിരെ ഹൈക്കോടതിയിലെ ഗസറ്റഡ് ഉദ്യോഗസ്‌ഥർ അടക്കമുള്ള ജീവനക്കാരുടെ സംഘടനകൾ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ്. നടപടികൾ ഈ മാസം 18ന് അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.


2015 ജൂണിൽ നൽകിയ ശമ്പള പരിഷ്കരണ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ജനുവരിയിൽ മുൻകാല പ്രാബല്യത്തോടെ സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കിയെന്നും ഇതോടൊപ്പം ഹൈക്കോടതി ജീവനക്കാരുടെ വേതനം പരിഷ്കരിക്കാനുള്ള റിപ്പോർട്ടുണ്ടായിട്ടും നടപടി എടുത്തില്ലെന്നും ഹർജിയിൽ ബോധിപ്പി ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.