ഉമ്മൻ ചാണ്ടി കരുവാക്കുകയായിരുന്നുവെന്നു ജോസ് തെറ്റയിൽ വിവാദത്തിലെ യുവതി
Tuesday, May 3, 2016 12:42 PM IST
കോട്ടയം: സോളാർ കേസുമായി ബന്ധപ്പെട്ടു നടത്തിയ സമരത്തിൽനിന്ന് ഇടതുപക്ഷത്തെ പിന്തിരിപ്പിക്കാൻ ഉമ്മൻചാണ്ടി തന്നെ കരുവാക്കുകയായിരുന്നുവെന്നു ജോസ് തെറ്റയിലുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലെ യുവതി നോബി. കോട്ടയത്തു പത്രസമ്മേളനത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നേതാക്കളോട് സംസാരിച്ചതിന്റെ രേഖകൾ തന്റെ കൈവശമുണ്ട്. ഇവ പിന്നീട് പുറത്തുവിടുമെന്നും നോബി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.