താമരക്കുടി കരുണാകരൻ മാസ്റ്റർക്ക് പുരസ്കാരം
Tuesday, May 3, 2016 12:42 PM IST
ആലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരകം തുള്ളൽ കലാപ്രതിഭകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള കുഞ്ചൻ തുള്ളൽ പ്രതിഭാ പുരസ്കാരത്തിനു പ്രശസ്ത തുള്ളൽ കലാകാരൻ നടന രത്ന താമരക്കുടി കരുണാകരൻ മാസ്റ്റർ അർഹനായി. കുഞ്ചൻദിനമായ മേയ് അഞ്ചിനു നടക്കുന്ന അവാർഡുദാന സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുമെന്നു ചെയർമാൻ വയലാർ ശരത്ചന്ദ്രവർമ, സെക്രട്ടറി സി. പ്രദീപ്, വൈസ് ചെയർമാൻ ആർ.വി. ഇടവന എന്നിവർ അറിയിച്ചു. വർഷങ്ങളായി തുള്ളൽ കലാരംഗത്ത് അനുഗൃഹീത പ്രതിഭയായി നിറഞ്ഞു നിൽക്കുന്ന താമരക്കുടി കരുണാകരൻ മാസ്റ്റർക്കു കേരള കലാമണ്ഡലം അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.